ദമ്മാം: നവയുഗം സാംസ്ക്കാരികവേദി അവതരിപ്പിയ്ക്കുന്ന നവയുഗം കലാസാം സ്‌രിക സംഗമം -2019 മെയ് 3, വെള്ളിയാഴ്ച ദമ്മാമിൽ അരങ്ങേറും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 9.30 മണി വരെ, ദമ്മാം ഫൈസലിയയിലെ മാലിക്ക് ലയാൽ ഹാളിലാണ് പരിപാടി.
/sathyam/media/post_attachments/HrW1VCLjQJoGF5DsW0oc.jpg)
ഉച്ചയ്ക്ക് 2.30ന് സൗദി പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടുകളോടെയാണ് പരിപാടി ആരംഭി യ്ക്കുക. തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഗാനമേള, വിവിധ നൃത്തപരിപാടികൾ, ഹാസ്യ പ്രകടനങ്ങൾ, ചെറു നാടകങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
വൈകുന്നേരം 6.00 മണിയ്ക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്, പ്രശസ്ത പ്രവാസി എഴുത്തുകാരി സബീന എം. സാലി രചിച്ച "മണൽപ്പൊയ്ത്ത്" എന്ന നോവൽ പ്രകാശനം ചെയ്യും. വേദനിയ്ക്കുന്നവരുടെ കണ്ണീരൊപ്പാൻ സ്വജീവിതം ഉഴിഞ്ഞു വെച്ച, നവയുഗം കേന്ദ്രകമ്മിറ്റി മുൻവൈസ്പ്രസിഡന്റും, പ്രശസ്ത ജീവകാരുണ്യ പ്രവർത്തക യുമായ സഫിയ അജിത്തിന്റെ ജീവിതകഥ പറയുന്ന ഈ നോവൽ ആദ്യമായാണ് ദമ്മാമിലെ പ്രവാസലോകത്തിന് മുന്നിലെത്തുന്നത്.
നവയുഗം അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ എന്നിവയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ്ദാനം, നവയുഗം തുടങ്ങുന്ന പ്രവാസി പുനഃരധിവാസ പദ്ധതിയുടെ ലോഗോ പ്രകാശനം, വിഷു-ഈസ്റ്റർ ആഘോഷം, പ്രവാസി സമൂഹത്തിൽ ശ്രദ്ധേയരായ സാമൂഹ്യപ്രവർത്തകരെ ആദരിയ്ക്കൽ തുടങ്ങിയ വിവിധ ചടങ്ങുകൾ പരിപാടിയോട് അനുബന്ധിച്ചു നടക്കും. സാംസ്ക്കാരികസമ്മേളനം കഴിഞ്ഞു നൃത്ത സംഗീത കലാപ്രകടനങ്ങൾ തുടരും.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിട്ടായിരിയ്ക്കും. എല്ലാ പ്രവാസിക ളെയും, കുടുംബങ്ങളെയും നവയുഗം കലാസാംസ്‌കാരിക സംഗമം -2019ലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും പത്രകുറിപ്പിലൂടെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us