ഓണാഘോഷങ്ങളുടെ ഭാഗമായി നവയുഗം കുടുംബവേദി ഓൺലൈൻ ഇന്ററാക്റ്റിവ് മെന്റാലിസം ഷോ സംഘടിപ്പിച്ചു.

New Update

ദമ്മാം: കൊറോണക്കാലത്ത് പതിവ് ഓണാഘോഷപരിപാടികൾ സംഘടിപ്പിയ്ക്കാനുള്ള പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നവയുഗം സാംസ്ക്കാരികവേദി ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങി.

Advertisment

publive-image

ഓണാഘോഷങ്ങളുടെ ഭാഗമായി നവയുഗം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി ഓൺലൈൻ ഇന്ററാക്റ്റിവ് മെന്റാലിസം ഷോ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിൽ സംഘടിപ്പിച്ചു.

വേഗത്തിൽ മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നതിൽ റെക്കോർഡ് നേടിയിട്ടുള്ള പ്രശസ്ത മെന്റാലിസ്റ്റ് പ്രീത് അഴിക്കോട് ആണ് ഷോ അവതരിപ്പിച്ചത്. ആളുകളുടെ മനസ് വായിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മനഃശാസ്ത്രവും, മാജിക്കും, കണക്കും, നിരീക്ഷണവേഗവുമെല്ലാം ചേർന്ന് കാഴ്ചക്കാരെ അത്ഭുതപരതന്ത്രരാക്കുന്ന കലാരൂപമാണ് മെന്റാലിസം.

publive-image

കേരളത്തിൽ ഏറ്റവുമധികം പ്രശസ്തനായ മെന്റാലിസ്റ്റ് ആയ പ്രീത് അഴിക്കോട്, അസാമാന്യ വേഗത്തിൽ കാണികളുടെ മനസ്സിലുള്ള നമ്പറുകൾ, പേരുകൾ തുടങ്ങിയവ വായിച്ചെടുത്തും, പ്രവചനങ്ങൾ സത്യമായി മാറ്റിയും മെന്റാലിസം ഷോയിൽ പങ്കെടുത്തവരെ അത്ഭുതപ്പെടുത്തി. ഒന്നരമണിക്കൂർ നീണ്ടുനിന്ന മെന്റാലിസം ഷോ പങ്കെടുത്ത സൗദിപ്രവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പരിപാടിയ്ക്ക് നവയുഗം കുടുംബവേദി സെക്രെട്ടറി ശരണ്യ ഷിബുകുമാർ, പ്രസിഡന്റ് ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

Advertisment