ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പൊന്നോണപ്പുലരി-2019 ഓണാ ഘോഷപരിപാടികൾ, പ്രവാസി പങ്കാളിത്തം കൊണ്ടും, കലാ പരിപാടികളുടെ വൈവിധ്യം കൊണ്ടും കിഴക്കൻ പ്രവിശ്യയിൽ ശ്രദ്ധേയമായി.
/sathyam/media/post_attachments/qVdf8KvZD4bAv7ACu6lX.jpg)
തുടർന്ന് അരങ്ങേറിയ കലാസന്ധ്യയിൽ കിഴക്കൻ പ്രവിശ്യ യിലെ പ്രശസ്ത കലാകാരന്മാരും, നവയുഗം കലാവേദി, ബാല വേദി പ്രവർത്തകരും വിവിധ പരിപാടികൾ അവതരിപ്പിച്ചു.
മനോഹമായ ഗാനങ്ങളും, ചടുലമായ നൃത്തങ്ങളും, രസകരമായ അഭിനയ പ്രകടനങ്ങളും ഉൾപ്പടെയുള്ള കലാപരിപാടികൾ നാല് മണിക്കൂറോളം നീണ്ടു നിന്നു. മാളവിക ഗോപകുമാർ അവതാര കയായ കലാസന്ധ്യയിൽ ഭരതനാട്യം, നാടോടി നൃത്തം, സിനി മാറ്റിക്ക് ഡാൻസ്, കോമഡി മൈം, കുട്ടികളുടെ നൃത്തം എന്നി ങ്ങനെ വിവിധ കലാപരിപാടികൾ അരങ്ങേറി.
/sathyam/media/post_attachments/tfX0oeQWrCFBVBClofVu.jpg)
പ്രവാസികൾക്ക് ആശംസ അർപ്പിയ്ക്കാൻ എത്തിയ മാവേ ലിയെ "ആർപ്പോ" വിളികളോടെയാണ് കാണികൾ വരവേറ്റത്. ചൂളമടിച്ചും, കൈയടിച്ചും, നൃത്തം വെച്ചും കാണികൾ പരിപാടിയ്ക്ക് ഉത്സവാന്തരീക്ഷം തീർത്തു. പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
പൊന്നോണപ്പുലരി-2019 പരിപാടികൾക്ക് നവയുഗം നേതാ ക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഷാജി മതിലകം, ബെൻസി മോഹൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ഗോപകുമാർ, ബിജു വർക്കി, ബിനുകുഞ്ഞു, മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയൽ, അരുൺ ചാത്തന്നൂർ, നിസ്സാം, പ്രിജി, സനു മഠത്തിൽ, സഹീർഷാ, മഞ്ജു മണിക്കുട്ടൻ,
അബ്ദുൾ സലാം, ഇ.എസ്.റഹീം, ശരണ്യ ഷിബുകുമാർ, ഷാജി അടൂർ, നഹാസ്, മീനു അരുൺ, അനീഷ കലാം, മിനി ഷാജി, സുകു പിള്ള, ശ്രീലാൽ, സിജു കായംകുളം, ഹംസ, വിനോദ് കുറ്റിക ണ്ടത്തിൽ, ഷമീർ, രതീഷ് പിള്ള, പ്രസാദ്, ഷിബു, ബിബോയ്, ജിതേഷ് ഷൈജു, സെൽവൻ, രചിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us