New Update
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ മെയ് 3 ന് ദമ്മാം ഫൈസലിയയിൽ അരങ്ങേറും. ഉച്ചയ്ക്ക് ഒരു മണി മുതൽ ആഘോഷപരിപാടികൾ ആരംഭിയ്ക്കും. വിഷുസദ്യ, ഏഷ്യാ നെറ്റ് പ്ലസ് ഫെയിം സൗദി പാട്ടുകൂട്ടം അവതരിപ്പിയ്ക്കുന്ന നാടൻപാട്ടുകൾ, കുടുംബങ്ങ ൾക്കായി വിവിധ മത്സരങ്ങൾ, കിഴക്കൻ പ്രവിശ്യയിലെ മികച്ച കലാകാരന്മാർ അവതരി പ്പിയ്ക്കുന്ന നൃത്ത, സംഗീത, ഹാസ്യ പരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെട്ടതാണ് ആഘോഷപരിപാടികൾ.
Advertisment
/sathyam/media/post_attachments/ZeD0J6X16rSm83kLvEYG.jpg)
നവയുഗം കുടുംബാംഗങ്ങളും, പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ആഘോഷ പരിപാടികളിലേയ്ക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഗോപകുമാറും, സെക്രട്ടറി ശരണ്യ ഷിബുവും വാർത്താകുറിപ്പിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us