നായികയാവാൻ തയ്യാറെടുത്ത് നയൻതാര ചക്രവർത്തി !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'കിലുക്കം കിലുകിലുക്കം' എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് എന്നീ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപത്രങ്ങൾ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയൻതാര.

publive-image

രജനിയുടെ 'കുസേലൻ' എന്ന സിനിയിലൂടെ തമിഴ് - തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാൻ്റെ 'മറുപടി' യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടർന്ന് പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്.

publive-image

ബേബി നയൻതാരയായിട്ടല്ല. മിസ്സ്. നയൻതാരാ ചക്രവർത്തിയായി നായികയാവാൻ. തമിഴ് - തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ താരത്തെ തേടി എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു.

publive-image

ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മ ദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ ബി ഏ മാസ്സ് കമ്മ്യൂണിക്കേഷൻ - ജേർണലിസം ഫസ്റ്റ് ഇയർ വിദ്യാർഥിനിയാണിപ്പോൾ മിസ്സ് നയൻ താര ചക്രവർത്തി.

സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. തൻ്റെ പുതിയ ഫോട്ടോകളും മിസ്സ്. നയൻതാര പുറത്തു വിട്ടിട്ടുണ്ട്.

-സി. കെ. അജയ് കുമാർ

cinema
Advertisment