വിവാഹ തലേന്ന് വീട്ടില്‍ പ്രത്യേക ക്ഷണം; വിവാഹ ദിനത്തിലും സാന്നിധ്യം അറിയിച്ച്‌ സത്യന്‍ അന്തിക്കാട്; ജീവിതത്തിലെ മനോഹരമായ നിമിഷത്തില്‍ ആദ്യ ഗുരുവിനെ മറക്കാതെ നയന്‍താര

author-image
Charlie
Updated On
New Update

publive-image

ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. തിരുവല്ലക്കാരി ഡയാന കുര്യനെ നയന്‍താരയാക്കി മാറ്റിയത് സത്യന്‍ അന്തിക്കാടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തില്‍ തന്റെ ആദ്യത്തെ സിനിമ ഗുരുവിനെ നയന്‍താര മറന്നില്ല. നയന്‍താര-വിഘ്‌നേഷ് വിവാഹത്തിന് പ്രത്യേക അതിഥിയായി സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു.

Advertisment

വിവാഹത്തലേന്നു നയന്‍താരയുടെ വീട്ടിലേക്കാണ് സത്യന്‍ അന്തിക്കാടിനെ പ്രത്യേകമായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച്‌ അദ്ദേഹം വിവാഹത്തിന് എത്തിയിരുന്നു. സത്യന്‍ അന്തിക്കാടില്‍ നിന്ന് നയന്‍താര അനുഗ്രഹം തേടി. വിവാഹദിവസവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നപ്പോള്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍നിന്നു സത്യന്‍ അന്തിക്കാട് കൂടാതെ ദിലീപും ചടങ്ങിനെത്തിയിരുന്നു. ഷാറുഖ് ഖാന്‍, രജനികാന്ത്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

Advertisment