ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഇടപെടല്‍ ശരീരം പാതി തളര്‍ന്ന പഞ്ചാബ് സ്വദേശിയെ നാട്ടിലെത്തിച്ചു.

New Update

ദമ്മാം: കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സ്ട്രോക്ക് വന്ന് ദമാമിലെ മുവാസത്തെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന പഞ്ചാബ് അമൃതസര്‍ സ്വദേശി നസാം ഖാന്‍ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍റെ ഇടപെടലാല്‍ നാടണഞ്ഞു.

Advertisment

publive-image

പതിനൊന്ന് മാസത്തോളം ആശുപത്രിയില്‍ സ്ട്രോക്ക് വന്ന് ശരീരം പാതി തളര്‍ന്ന അവസ്ഥയില്‍ ചികിത്സയിലായിരുന്ന നസാം ഖാനെ രണ്ടു മാസം മുന്‍പ് ആശുഅപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും സാമുഹ്യ പ്രവര്‍ത്തകര്‍ അവരുടെ സ്വന്തം ചിലവില്‍ രണ്ടുമാസത്തോളം താമസ സൗകര്യവും മറ്റു എല്ലാ കാര്യങ്ങളും നല്‍കി താമസിപ്പികുകയായിരുന്നു.

പതിനൊന്ന് മാസത്തെ ആശുപത്രിയില്‍ ബില്‍ മാത്രം അഞ്ചര ലക്ഷം റിയാല്‍ ആയിരുന്നു അടക്കാനുണ്ടായിരുന്നത്. സാമുഹ്യ പ്രവര്‍ത്തകര്‍ നസാം ഖാന്‍റെ അവസ്ഥ ഹോസ്പിറ്റല്‍ അതികൃതകൃതരെ ബോധ്യപെടുത്തുകയും മുഴുവന്‍ ചികിത്സാ ചിലവും ആശുപത്രി അതികൃതര്‍ ഒഴിവാക്കി കൊടുക്കുകയായിരുന്നു.

publive-image

പാതി തളര്‍ന്ന നസാം ഖാനെ നാട്ടിലെത്തിക്കുക എന്നത് ശ്രമകരമായിരുന്നു കൂടെ യാത്ര ചെയ്യാന്‍ ഒരാള്‍ അത്യാവിശ്യമായി വന്നപ്പോള്‍ സ്പോണ്സര്‍ ഉറൂബാക്കിയ യു .പി സ്വദേശിയെ സഹായത്തിനായി കിട്ടുകയും അദ്ദേഹത്തിന്റെ വിസ എക്സിറ്റ് അടിച്ചു എടുക്കുകയും യാത്രക്കുള്ള ഔട്ട്‌ പാസ് എടുക്കുകയും യാത്രക്കുള്ള വിമാന ടിക്കറ്റ്‌ സംഘടന പ്രവര്‍ത്തകര്‍ നല്‍കിയതിനാല്‍ അദ്ദേഹത്തിന്റെ ഒപ്പം നസാം ഖാനെ സ്ട്രെച്ചറില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുടെയും ,നസാം ഖാന്‍റെ പ്രദേശത്തെ എം എല്‍ എ ബല്ഗീര്‍ സിംഗ് , ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്രം, കോഓഡിനെറ്റര്‍ റാഫി പാങ്ങോട്., കെ സി എഫ് നേതാവ് മുഹമ്മദ്‌ മേലെബെറ്റ്, ബാഷ ഗംഗാവലി, തുടങ്ങിയവര്‍ സഹായത്തിനായി  രംഗത്തുണ്ടായിരുന്നു. സഹായിച്ചവര്‍ക്ക് കണ്ണ് നിറഞ്ഞ നന്ദി പറയാന്‍ നസാം ഖാന്‍ വിതുമ്പുന്നുണ്ടായിരുന്നു.

Advertisment