പൃഥ്വിരാജിന്റെ അല്ലിമോളെ കാണാന്‍ നസ്രിയയും ഫഹദും…ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫിലിം ഡസ്ക്
Thursday, January 16, 2020

നസ്രിയയുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് പൃഥ്വിരാജ് മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ‘നച്ചു’ എന്ന് വിളിക്കുന്ന നസ്രിയ ഇപ്പോള്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും മകള്‍
അലംകൃതയുടെ അടുത്ത സുഹൃത്താണ് അവളെന്നും പൃഥ്വി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ നസ്രിയയും ഫഹദുമൊത്ത് പൃഥ്വിയുടെ മകള്‍ അലംകൃതയെ കാണാന്‍ പൃഥ്വിയുടെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഫഹദിനും നസ്രിയയ്ക്കുമൊപ്പം ‘അല്ലി’ എന്ന് വിളിപ്പേരുള്ള അലംകൃതയുമായി സൗഹൃദം പങ്കിടാന്‍ ഒരാള്‍ കൂടി എത്തിയിരുന്നു. ‘ഓറിയോ’ എന്ന് പേരിട്ടിരിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയയെയാണ്
പൃഥ്വിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ഇരുവരും ഒപ്പം കൂട്ടിയത്.

‘ഓറിയോ’യോട് ദീര്‍ഘകാല പരിചയം ഉള്ളതുപോലെയാണ് അലംകൃതയുടെ പെരുമാറ്റം. നായക്കുട്ടിയ്ക്ക്
ഷെയ്ക്ഹാന്‍ഡ് നല്‍കുകയും മടിയില്‍ ഇരുത്തുകയും ചെയ്യുന്നുണ്ട് അലംകൃത.

പുതിയ സിനിമയ്ക്കുവേണ്ടി ശരീരഭാരം കുറച്ച ലുക്കിലാണ് പുറത്തെത്തിയ ചിത്രങ്ങളില്‍ ഫഹദ് ഫാസില്‍.

×