/sathyam/media/post_attachments/RLp5kbQPBZbOpS1htSYC.jpg)
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദര്‍ശന രാജേന്ദ്രന്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് മറ്റൊരു താരമായ നസ്രിയയാണ്. 'ഐ ലവ് യു മൈ അമേസ്, ഞാനടക്കമുള്ള ഫാന്‍സിനു വേണ്ടി ഇന്ന് നീയൊരു പാട്ടു പാടി പോസ്റ്റ് ചെയ്യണം' എന്നാണു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് നസ്രിയ ദര്‍ശനയോടു ആവശ്യപെട്ടിരിക്കുന്നത്. നസ്രിയയുടെ ആശംസക്ക് ദര്‍ശന നന്ദിയും അറിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് ഇരുവരുടെയും രസകരമായ സംഭാഷണം നടന്നത്.
'ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ദര്‍ശന രാജേന്ദ്രന്‍, 'മായാനദി,' 'വൈറസ്,' 'സീ യു സോണ്‍' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയ'ത്തിലൂടെ നായികയായി. ചിത്രത്തിലെ ഏറെ പ്രശസ്തമായ 'ദര്‍ശന' എന്ന ഗാനം ഹിഷാം അബ്ദുല്‍ വഹാബിനൊപ്പം ആലപിച്ചതും ദര്‍ശനയാണ്. സിനിമ, സംഗീതം കൂടാതെ തിയേറ്ററിലും സജീവമായ ദര്‍ശനയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ രാജീവ് രവിയുടെ 'തുറമുഖ'മാണ്. പൂര്‍ണിമ ഇന്ദ്രജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളെയാണ് ദര്‍ശന ചിത്രത്തില്‍ വേഷമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us