നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി) യുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി പ്രവാസി മലയാളി ബാബു ഫ്രാൻസീസ് നിയമിതനായി

New Update

publive-image

കുവൈറ്റ്: ദേശീയ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി) യുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി കുവൈറ്റ് പ്രവാസി മലയാളിയും, തൃശ്ശൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എം.പി നിയമിച്ചു.

Advertisment

publive-image

തുടർന്ന് പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എം.പി, ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ എം.പി., എൻ സി പി ലോകസഭ ലീഡർ സുപ്രിയ സുലെ എം.പി., ദേശീയ ജനറൽ സെക്രട്ടറിമാരായ ടി.പി. പീതാംബരൻ മാസ്റ്റർ, എസ് ആർ കോഹ് ലി, കെ കെ ശർമ്മ എന്നിവരെ സന്ദർശിച്ച ശേഷം പാർട്ടിയുടെ ന്യൂഡൽഹിയിലെ ഓഫീസിലെത്തി ചുമതല എറ്റെടുത്തു.

publive-image

നിലവിൽ ബാബു ഫ്രാൻസീസ്, ഒഎൻസിപി എന്ന പ്രവാസി സംഘടനയുടെ ദേശീയ പ്രസിഡണ്ടായിരുന്നു. നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്ന് എൻസിപി പ്രതിനിധിയായി 2 വർഷം പ്രവർത്തിച്ചിട്ടുണ്ട്.

അന്തരിച്ച മുൻ മന്ത്രിയും സംസ്ഥാന എൻസിപി അധ്യക്ഷനുമായിരുന്ന തോമസ് ചാണ്ടിയുടെ മരണശേഷം എൻസിപിയുടെ ദേശീയ നേതൃത്വത്തിലേക്ക് നിയമിക്കപ്പെടുന്ന പ്രവാസി മലയാളിയാണ് ബാബു ഫ്രാൻസീസ്.

publive-image

പ്രവാസ ലോകത്തും, നാട്ടിലും, പാർട്ടിക്കൊപ്പം ഉറച്ച നിലപാടുകളും, ശക്തമായ പ്രവർത്തനങ്ങളുമായി വിവിധ മേഖലകളിൽ നിറ സാന്നിധ്യമായ ബാബു ഫ്രാൻസീസിന്റെ പ്രവർത്ത നങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ ചുമതലയെന്ന് ഓവർസീസ് എൻസിപി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരിയും, ജനറൽ സെക്രട്ടറി അരുൾ രാജ് കെ വി യും പത്രക്കുറിപ്പിൽ അറിയിച്ചു.

kuwait news
Advertisment