എൻസിപി പാലാ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

New Update

publive-image

പാലാ: എൻസിപി പാലാ നിയോജക മണ്ഡലം കൺവെൻഷൻ പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി.

Advertisment

എൻസിപി ജില്ലാ പ്രസിഡന്റായി ചാർജ്ജെടുത്ത എസ്.ഡി. സുരേഷ് ബാബുവിന് യോഗത്തിൽ സ്വീകരണം നൽകുകയും ചെയ്തു. രാജേഷ് നാട്ടാശ്ശേരി, ജോസ് കുറ്റിയാനിമറ്റം, എം.ആർ.രാജു, ബാബു മേവിട, വി.കെ. ശശീന്ദ്രൻ, ജോർജ്ജ് രാമച്ചനാട്ട്, ജോഷി ഏറത്ത്, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോസ് കുന്നുംപുറം, ഷാജി ചെമ്പുളായിൽ, അനൂപ് പുന്നക്കൽ, സജി.കെ. അലക്സ്, അനിഷ്.ബി. നായർ, അശോകൻ വലവൂർ എന്നിവർ പ്രസംഗിച്ചു.

pala news ncp pala
Advertisment