കൊല്ലം: കേരളത്തിലെ പിന്നോക്ക സമുദായത്തിന് ഉന്നത വിദ്യാഭ്യാസം പ്രാപ്യമല്ലായിരുന്ന കാലഘട്ടത്തിൽ ഇന്നത്തെ അവസ്ഥയിലേക്ക് എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിന് അവസരം ഒരുക്കിയ നേതാവാണ് ആർ ശങ്കർ എന്ന് കെപിസിസി മെമ്പർ നെടുങ്ങോലം രഘു അഭിപ്രായപ്പെട്ടു. പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മീനമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച ആർ ശങ്കർ അനുസ്മരണവും അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് ആർ ഡി . ലാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് അധ്യാപകനും സഹകാരിയുമായ സുകൃതന് ആദരവ് നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ബിജു പാരിപ്പള്ളി, പ്രതീഷ് കുമാർ, വിഷ്ണു വിശ്വവരാജൻ, വട്ടക്കുഴിക്കൽ മുരളീധരൻപിള്ള, കല്ലുവാതുക്കൽ അജയകുമാർ, രാഹുൽ സുന്ദരേശൻ, നിജാബ് മൈലവിള, ശരൺ മോഹൻ ,ദൃശ്യ സജീവ്, ശാന്തിനി , അനിൽ അക്കാഡമി, ഒല്ലാൽ സുനിൽ ,ഗിനിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.