ഫൈസല്‍ നീലഗിരി
ഈ ലോക്ക്ഡൗൺ കാലത്ത് നീലഗിരി ജില്ലക്കാർ അനുഭവിച്ച, ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും കൈയ്യും കണക്കുമില്ല. ലോക്ക് ഡൗൺ മറവിൽ ഞങ്ങൾക്ക് നഷ്ട്ടമായത് ചില മനുഷ്യജീവനുകളാണ്. രണ്ടു അയൽ സംസ്ഥാനങ്ങളായ കേരളം, കർണ്ണാടക എന്നിവയോട് അതിർത്തി പങ്കിടുന്ന ജില്ലയാണ് നീലഗിരി. ഈ ലോക്ക്ഡൗൺ കാലത്ത് അതിർത്തികളെല്ലാം അടച്ചുപൂട്ടപ്പെട്ടപ്പോൾ ദുരിതത്തിലായത് നീലഗിരിക്കാരാണ്.
/sathyam/media/post_attachments/OIsAorO2S4Uvjx82dLP6.jpg)
പ്രധാനമായും, നാടുകാണി, പാട്ടവയൽ, നൂൽപ്പുഴ, താളൂർ, നമ്പ്യാർക്കുന്ന്, എന്നീ സ്ഥലങ്ങളിലായാണ് കേരള തമിഴ്നാട് അഥവാ നീലഗിരി ജില്ലയുമായി അതിർത്തി നീലഗിരിക്കാരുടെ ലോക്ക്ഡൗൺ ദുരിതങ്ങൾ: അധികാരികൾ കണ്ണു തുറക്കുക
ഈ ലോക്ക്ഡൗൺ കാലത്ത് നീലഗിരി ജില്ലക്കാർ അനുഭവിച്ച, ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും കൈയ്യും കണക്കുമില്ല. ലോക്ക് ഡൗൺ മറവിൽ ഞങ്ങൾക്ക് നഷ്ട്ടമായത് ചില മനുഷ്യജീവനുകളാണ്. രണ്ടു അയൽ സംസ്ഥാനങ്ങളായ കേരളം, കർണ്ണാടക എന്നിവയോട് അതിർത്തി പങ്കിടുന്ന ജില്ലയാണ് നീലഗിരി. ഈ ലോക്ക്ഡൗൺ കാലത്ത് അതിർത്തികളെല്ലാം അടച്ചുപൂട്ടപ്പെട്ടപ്പോൾ ദുരിതത്തിലായത് നീലഗിരിക്കാരാണ്.
പ്രധാനമായും, നാടുകാണി, പാട്ടവയൽ, നൂൽപ്പുഴ, താളൂർ, നമ്പ്യാർക്കുന്ന്, എന്നീ സ്ഥലങ്ങളിലായാണ് കേരള തമിഴ്നാട് അഥവാ നീലഗിരി ജില്ലയുമായി അതിർത്തി പങ്കിടുന്നത്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ, നെല്ലാക്കോട്ട, പഞ്ചായത്തിലെ ആളുകൾ അധികവും ആശ്രയിക്കുന്നത് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ ആശുപത്രികളും, വ്യവസായശാലകളുമാണ്. ദിനംപ്രതി എടക്കര, വഴിക്കടവ്, നിലമ്പൂർ പ്രാദേശങ്ങളിലേക്ക് ജോലിയാവിശ്യാർത്ഥം പോകുന്നവരുമുണ്ട്. ലോക്ക്ഡൗൺ കാരണത്താൽ അതിർത്തികൾ അടച്ചു പൂട്ടപ്പെട്ടപ്പോൾ ദുരിതത്തിലായത് പാവപ്പെട്ട നീലഗിരിക്കാരാണ്.
ഹോസ്പിറ്റൽ എമർജൻസി കേസുകൾക്കു പോലും അതിർത്തികൾ തുറന്ന് നൽകാത്ത അനുഭവങ്ങളാണ് നീലഗിരിക്കാർക്കുള്ളത്. ആദ്യ ലോക്ക്ഡൗൺ കാലത്ത് എമർജൻസിയായി കൊണ്ടു പോയ വായോവൃദ്ധയായ അമ്മയെയും, ഗർഭിണിയായ യുവതിയെയും നൂൽപ്പുഴയിലെ വയനാട്, നീലഗിരി ജില്ല അതിർത്തി ചെക്പോസ്റ്റിൽ നിന്നും മടക്കി അയച്ച സംഭവം എത്ര ക്ലേശകരം. മനുഷ്യത്യം മരിച്ചില്ലെങ്കിൽ മനുഷ്യരായ അവർ മനുഷ്യജീവന് വേണ്ടി തുറന്ന് കൊടുക്കണമായിരുന്നില്ലേ...
രണ്ടു ദിവസം കഴിഞ്ഞപ്പോൾ വായോവൃദ്ധയായ അമ്മ ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി. അമ്മയുടെ മകൻ വിഷമത്തോടെ പറയുകയുണ്ടായി.. അന്നവർ അതിർത്തി തുറന്ന് തന്നിരുന്നെങ്കിൽ എന്റെ അമ്മ ജീവനോടെ ഉണ്ടായിരിക്കുമെന്ന്. വർഷങ്ങളോളമായി ബത്തേരിയിലെ ഗവർമെന്റ് ഹോസ്പിറ്റലിൽ ചികിത്സതേടുന്നവരാണ് അവർ. ഇത്തരം സംഭവങ്ങൾ ആരും അറിയാതെ പോയ നഗ്ന സത്യങ്ങളാണ്.
ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഹോസ്പിറ്റലിൽ കേസ് കൾക്ക് വയനാട്ടിലെ ഹോസ്പിറ്റലുകളെയും, പെരിന്തൽമണ്ണയിലെ സ്വകാര്യ ആതുരാലയങ്ങളെയും, കോഴിക്കോട് മെഡിക്കൽ കോളേജുകളെയുമാണ് ആശ്രയിക്കാറ്. ഗുഡല്ലൂരിൽ അതിവിധക്ത്തമായ ചികിത്സ ചെയ്യാനുള്ള ഫെസിലിറ്റിസുകളില്ല. കോയമ്പത്തൂർ, ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഉണ്ടെങ്കിൽ പോലും യാത്ര ക്ലേശകരം തന്നെ. ഏകദേശം 100, 300, കിലോമീറ്റർ സഞ്ചരിച്ചു വേണം അവിടെ എത്താൻ. എത്ര ദുഷ്കരമാണെന്ന് പറയേണ്ടതില്ലല്ലോ. ഗൂഡല്ലുരിൽ നിന്നും ബത്തേരിയിലേക്ക് 45 കിലോമീറ്റർ മാത്രമേ വഴി ദൂരമൊള്ളൂ...
ജില്ലയിലെ കോവിട് ബാധിതരെ പോലും കോയമ്പത്തൂർ ഹോസ്പിറ്റലിലാണ് ചികിത്സതേടുന്നത്. ബിതർക്കാട്, പാട്ടവയൽ, നെല്ലാക്കോട്ട, ദേവർഷോല തുടങ്ങിയ പ്രാദേശനിവാസികൾ എമർജൻസി കേസുകൾക്ക് 70, 100, 150, കിലോമീറ്റർ അകലെയയുള്ള ഊട്ടിയിലേക്കും, കോയമ്പത്തൂരിലേക്കും പോകുന്നതിന്റെ ബുദ്ധിമുട്ട് ഒന്ന് ആലോചിച്ചു നോക്കു. നൂൽപ്പുഴയിലെ വയനാട്, നീലഗിരി അതിർത്തി തുറന്നാൽ വെറും 20 കിലോമീറ്റർ കൊണ്ട് ഉന്നത ചികിത്സനേടാൻ സാധിക്കും.
ഡോക്ടർമാരുടെ ഡിസ്ക്രിപ്ഷൻ മാത്രം ഉണ്ടെങ്കിൽ മാത്രെമേ കടത്തി വിടുകയൊള്ളു എന്ന മുടന്തൻ ന്യായങ്ങൾ ഒഴിവാക്കണം. അർദ്ധ രാത്രിയിൽ പോലും, കാട്ടാനകളുടെ ശല്യം അധികരിച്ചുകൊണ്ടിരിക്കുന്ന സമയത്തു പോലും എമർജൻസി കേസുകളുമായി വരുമ്പോൾ അതിർത്തി കടത്തി വിടാതെ തിരിച്ചു വരുന്ന വേദനജനകമായ അന്തരീക്ഷം മനുഷ്യ മനസ്സുകൾക്ക് മറക്കാൻ ആവില്ല.
ഒരു മനുഷ്യ ജീവനുവേണ്ടിയാണ് ഞങ്ങൾ യാചിക്കുന്നത്. അർദ്ധ രാത്രി രോഗിയുമായി ഞങ്ങൾ വരുന്നത് മാങ്ങ പറിക്കാനല്ലല്ലോ കേരള സർക്കാരെ....ഒരു മനുഷ്യ ജീവന്റെ ആയുസിന് വേണ്ടിയാണ്. എല്ലാ വിധ കോവിട് പ്രോട്ടോകോൾ മുൻനിറുത്തി അന്തർ സംസ്ഥാന യാത്രകൾക്ക് നിങ്ങൾ അനുവദിക്കണം. വായനാട്ടിലും, എടക്കര, വഴിക്കടവ്, നിലമ്പൂർ പ്രാദേശങ്ങളിലും പാവപ്പെട്ടവരായ ഒരുപാട് നീലഗിരിക്കാർ ജോലി ചെയ്യുന്നവരുണ്ട്. ഇവരെല്ലാം ഇപ്പോൾ ജോലിയില്ലാതെ പട്ടിണിയിലും, പ്രയാസത്തിലുമാണ്. ഇതിന്റെ പേരിൽ ഇനിയും ഒരു ജീവനും പൊലിയരുത്.
നീലഗിരി ജില്ലയെ സംബന്ധിച്ചെടുത്തോളം കൊറോണ കേസുകൾ വിരലിൽ എണ്ണാവുന്നത് മാത്രമേയൊള്ളു... അതും 100 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ. പിന്നെ എന്തിന് അതിർത്തിക്കാരോട് ഇത്രക്ക് ക്രൂരത കാണിക്കുന്നത്. മനുഷ്യത്വം അല്പം ബാക്കിയുണ്ടെങ്കിൽ നല്ല തീരുമാനങ്ങൾ കൈകൊള്ളണം. ഒരു സമൂഹത്തിന്റെ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുമ്പോൾ ആ സമൂഹത്തെക്കുറിച്ച് അല്പമെങ്കിലും പഠിച്ചിട്ട് പോരേ.... സർക്കാരെ....
നീലഗിരി ജില്ലാ കളക്ടറുമായി കൂടി ആലോചിച്ച് നീതിയുക്തമായ അനുകൂല തീരുമാനങ്ങൾ എടുക്കണമെന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോടും, വയനാട് ജില്ലാ കളക്ടറോടും ഞങ്ങൾ അപേക്ഷിക്കുന്നു.. പട്ടിണിയുടെ പേരിലും, അതിർത്തി അടച്ചിട്ടത്തിന്റെ പേരിലും ഇനി ഒരു ജീവനും പൊലിയരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us