അത്‌ലറ്റിക്‌സില്‍ ആദ്യമായി ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്ത നീരജ് ചോപ്രയെ അഭിനന്ദിച്ച് മമ്മൂട്ടി

New Update

publive-image

ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ആദ്യമായി ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്ത നീരജ് ചോപ്രയെ അഭിനന്ദിച്ച് മമ്മൂട്ടി. ഓരോ ഇന്ത്യനും അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. 'ടോക്കിയോ ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം. അത്ലറ്റിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ. ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുന്നു', മമ്മൂട്ടി കുറിച്ചു.

Advertisment

മമ്മൂട്ടിക്ക് പുറമേ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങി നിരവധി സിനിമ താരങ്ങൾ അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്.

Advertisment