ബോളിവുഡിൽ തിളങ്ങി വീണ്ടും നീരജ് മാധവ്...

New Update

publive-image

ഫാമിലി മാന് ശേഷം ഹിന്ദിയിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുകയാണ് മലയാള നടൻ
നീരജ് മാധവ്. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും പുതിയ ആന്തോളജി ചിത്രം 'ഫീല്‍സ് ലൈക് ഇഷ്‌കി'ലൂടെയാണ് നീരജ് വീണ്ടും ബോളിവുഡിൽ അരങ്ങേറുന്നത്.

Advertisment

ആറ് പ്രണയ കഥകളുടെ സമാഹാരമാണ് ഫീല്‍സ് ലൈക് ഇഷ്‌ക്. ഇതിൽ നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ‘ഇന്റര്‍വ്യൂ‘ സംവിധാനം ചെയ്‌തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍ക്കറാണ്.
മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്‌ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്.

ആനന്ദി തിവാരി, രുചിർ അരുൺ, താഹിറ കശ്യപ്, ജയദീപ് സർക്കാർ, ദാനിഷ് അസ്ലം എന്നിവരാണ് മറ്റ് ചിത്രങ്ങളുടെ സംവിധായകർ. രോഹിത് സരഫ്, രാധിക മധൻ, ടാനിയ,
അമോൽ പരാഷാർ, സിമ്രാൻ ജെഹാനി, കജോൾ ചഗ്, സൻജീത ഭട്ടാചാര്യ, സ്കന്ദ് ഠാക്കൂർ,
സബ ആസാദ്, മിഹിൻ അഹുജ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജൂലൈ 23നാണ് ചിത്രത്തിന്റെ റിലീസ്.

cinama
Advertisment