ഇടുക്കി ജില്ലയില്‍ സഹകരണ മേഖലയില്‍ ആദ്യത്തെ നീതി സ്കാനിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം തൊടുപുഴയിലുള്ള സംഘം ഹെഡ് ഓഫീസ് മന്ദിരത്തില്‍ നിര്‍വ്വഹിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, March 4, 2021

തൊടുപുഴ: ഇടുക്കി ജില്ലയിലെ ആരോഗ്യസേവന രംഗത്ത് വര്‍ഷങ്ങളായി നിലയുറപ്പിച്ചിട്ടുള്ള ഇടുക്കി ചെറുകിട വ്യവസായി സഹകരണസംഘത്തിന്‍റെ നവീന സംരംഭമായി ജില്ലയില്‍ സഹകരണ മേഖലയില്‍ ആദ്യത്തെ നീതി സ്കാനിംഗ് സെന്‍ററിന്‍റെ ഉദ്ഘാടനം തൊടുപുഴയിലുള്ള സംഘം ഹെഡ് ആഫീസ് മന്ദിരത്തില്‍ സംഘം പ്രസിഡന്‍റ് വര്‍ഗീസ് കുര്യന്‍ മാടപ്പറമ്പില്‍ നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് ജോര്‍ജ്ജ് കൊച്ചുപറമ്പില്‍, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ (പ്ലാനിംഗ്) സി.സി. മോഹനന്‍, ഡയറക്ടര്‍മാരായ ബെന്നി ജേക്കബ്, അനൂപ് എം.എസ്., ഷൈന്‍ ജോസ്, കൃഷ്ണദാസ് കെ.എന്‍., സെക്രട്ടറി സാജു വി. ചെമ്പരത്തി, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു. നീതി സ്കാനിംഗ് സെന്‍ററില്‍ റേഡിയോളജിസ്റ്റായി ഡോ. ജെയ്മി അബ്രഹാം എംബിബിഎസ്, എംഡി (ആര്‍ഡി) ചുമതലയേറ്റു.

ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്‍റെ കീഴില്‍ സഹകരണമേഖലയിലെ ആദ്യത്തെ നീതി മെഡിക്കല്‍ ലാബ് തൊടുപുഴയിലും കട്ടപ്പനയിലുമായി പ്രവര്‍ത്തിച്ചുവരുന്നു. സംഘത്തിന്‍റെ കീഴില്‍ തൊടുപുഴയിലും കട്ടപ്പനയിലുമായി മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും, ഐസിയു, എന്‍ഐസിയു സംവിധാനത്തോടുകൂടിയ ഡി ലെവല്‍ ആംബുലന്‍സ് സര്‍വ്വീസും നടത്തിവരുന്നു.

×