/sathyam/media/post_attachments/F8hyCGjeqlqLA9cPyzqh.jpg)
മലമ്പുഴ: ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഫാദർ സ്റ്റാൻ സ്വാമിയേ
അകാരണമായി ജയിലിൽ അടച്ച് മരണപ്പെടുത്തിയ ഭരണകൂട ഭീകരതയ്ക്ക് എതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടികുളങ്ങര ജംഗ്ഷനിൽ "നീതിയുടെ നിലവിളി"എന്ന പരിപാടിയുടെ ഭാഗമായി സ്നേഹ ദീപം തെളിയിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.ചെയർമാൻ കോയക്കുട്ടി ഉദ്ഘടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ പി.പി.വിജയകുമാർ, കെ.കെ.സുദേവൻ, രാജൻ, എം.എൻ.അരവിന്ദാക്ഷൻ, സി.വി. വിജയൻ, കെ.ജി.സുകുമാരൻ, ശ്രീകുമാർ, ടി.എൻ.രാജേന്ദ്രൻ, പി.കെ.വാസു, എം.എൻ.സ്വാമിനാഥൻ, കാജാമൊയ്‌ദീൻ എന്നിവർ സംസാരിച്ചു.