ജയ് നായകനാകുന്ന നീയാ 2 വിന്റെ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ജയ് നായകനാകുന്ന പുതിയ ചിത്രം നീയാ 2 വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ആണ്. ഭയവും റൊമാന്‍സും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. റായ് ലക്ഷ്മി, കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.

Advertisment

https://www.youtube.com/watch?time_continue=2&v=EaVmWsoERq0

കമല്‍ഹാസന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘നീയാ’യുടെ അതേ പേര്‌ തന്നെയാണ് ഈ ചിത്രത്തിനും.എന്നാല്‍ പേരില്‍ മാത്രമെ സാമ്യം ഉള്ളു എന്നും നീയാ എന്ന ചിത്രവുമായി നീയാ 2വിന് ഒരു ബന്ധവുമില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിലെ ഗ്രാഫിക്‌സ് വര്‍ക്കിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിലെ നായികമാരുടെ ശരീരപ്രദര്‍ശനം മാത്രമാണ് ട്രെയിലറിലുള്ളതെന്നും പേടിപ്പിക്കാനുള്ള സീനുകള്‍ കുറവാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ജംബോ സിനിമാസിനുവേണ്ടി ശ്രീധര്‍ ആരുണാചലം ആണ്

Advertisment