'നേര്‍ച്ചപൂവന്റെ പ്രണയം'

New Update

മലര്‍ സിനിമാസും ജോ& ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം 'നേര്‍ച്ചപൂവ'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനാഫ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment

publive-image

ഒരു ചിത്രകഥയുടെ പ്രതീതി നല്‍കുന്ന മനോഹരമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നേര്‍ച്ചക്കായി കൊണ്ടുവന്ന ഒരു പൂവന്‍കോഴിയുടെ പ്രണയവും അതുമായി ഉണ്ടാവുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിര്‍മാണം സഞ്ജിത വി എസ്. പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു. വളരെ മികച്ച അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്.

സംഗീതം ഒരുക്കിയിരിക്കുന്നത് ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച 4 മ്യൂസിക്കാണ്. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി.എസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പി.ആര്‍.ഓ: ശിവപ്രസാദ്.

nercha poovan malayalam movie
Advertisment