ഫിലിം ഡസ്ക്
Updated On
New Update
Advertisment
അമിതാഭ് ബച്ചനും തപ്സി പാന്നുവും അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കിനെ കുറിച്ചുള്ള വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് സിനിമ പ്രേമികൾ സ്വീകരിച്ചത്. നേർകൊണ്ട പാർവൈ എന്നാണ് തമിഴിലെ ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
അമിതാഭ് ബച്ചൻ അവതിരിപ്പിച്ച വക്കീൽ വേഷത്തിലെത്തുന്നത് അജിത്താണ്. ശ്രീദേവി മാഡത്തിന്‍റെ അനുഗ്രഹത്തോടെ നേർകൊണ്ട പാർവൈയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നുവെന്നാണ് അജിത്തിന്‍റെ മാനേജരായ സുരേഷ് ചന്ദ്ര ട്വിറ്ററിൽ കുറിച്ചത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.