/sathyam/media/post_attachments/V1GSVFzTBH78ch7Vt8IY.jpg)
നെട്ടൂർ: ദേശീയപാതയോരത്ത് അറേബ്യൻ മാതൃകയിൽ പുനർനിർമ്മിച്ച നെട്ടൂർ മസ്ജിദുൽ ഹിമായയുടെ ഉദ്ഘാടനം ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് 2.30 ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഓൺലൈനിലുടെ നിർവഹിക്കും.
/sathyam/media/post_attachments/NkgBUW8a9iY8e7Q32ej4.jpg)
എം.എ യൂസഫലിയുടെ പത്നി സാബിറ യൂസഫലി അവരുടെ മാതാവിന്റെ പേരിൽ പുനർനിർമ്മിച്ചതാണ് പള്ളി. മൂന്ന് നിലകളിലായി 16,000 സ്ക്വയർ ഫീറ്റിലാണ് പളളിയുടെ നിർമ്മാണം.
/sathyam/media/post_attachments/NrGaFrHrrDMgnXb3lrwa.jpg)
താഴെത്തെ നിലയിൽ ശീതികരിച്ചിട്ടുള്ള പള്ളിയിൽ മൂന്നുനിലകളിലുമായി 1800പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാം. യാത്രക്കാരായ സ്ത്രീകൾക്ക് പ്രാർത്ഥനയ്ക്കു പ്രത്യേക സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ മസ്ജിദുൽ ഹിമായ പ്രസിഡന്റ് പി.കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിക്കും.