30
Tuesday May 2023

വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങാനും വില്‍ക്കാനുമുള്ള ഡൈന്‍ അപ്‌സ് ആപ്പ് ഇനി കൊച്ചിയിലും

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, August 21, 2019

കൊച്ചി: വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ഡൈന്‍ അപ്‌സ് എന്ന ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഡൈന്‍ അപ്‌സ് ആപ്പിന്റെ പൂര്‍ണമായ പതിപ്പ് കോഴിക്കോട് അവതരിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് എക്ലെറ്റിക് ഈറ്റ്‌സാണ് ആപ്പ് വികസിപ്പിച്ചത്.

ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ആപ്പ് അവതരിപ്പിച്ചത്. വനിതകള്‍ക്ക് തങ്ങളുടെ പാചക അഭിരുചി പ്രദര്‍ശിപ്പിക്കാന്‍ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദി ലഭ്യമാക്കാനും അതുവഴി ഒരു വരുമാനമാര്‍ഗം കണ്ടെത്താനും ഡൈന്‍ അപ്‌സ് സഹായിക്കുന്നു.

വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള വേദിയാണ് ഡൈന്‍ അപ്‌സ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളില്‍ നിന്നുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേര്‍ച്ച് ഓപ്ഷന്‍ ഈ ആപ്പ് നല്‍കുന്നു.

ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിനുള്ള വില ഓണ്‍ലൈനായി തന്നെ അടയ്ക്കാവുന്നതുമാണ്. ഹോം ഡെലിവറി, അല്ലെങ്കില്‍ ഇന്‍-പേഴ്‌സണ്‍ പിക് അപ്പ് സൗകര്യവും ഇതിലുണ്ട്. കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.

ഭക്ഷണത്തിലൂടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്താനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സ്ഥാപകയും പ്രസിഡന്റുമായ സജ്‌ന വീട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭക്ഷണം വീടുകളില്‍ എത്തിക്കുന്ന നിരവധി സംരംഭങ്ങളുണ്ടെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്നത് കൂടുതല്‍ ആരോഗ്യപ്രദവും വിശ്വാസയോഗ്യവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീക്ക് സംരംഭകയെന്ന നിലയില്‍ വിജയിക്കാന്‍ പ്രധാന തടസ്സം അഭിനിവേശത്തിന്റെ കുറവല്ല മറിച്ച് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണെന്നും സജ്‌ന പറഞ്ഞു.

ഇത്തരം ഫുഡ് ഡെലിവറി ആപ്പുകളുമായി കൊച്ചി നിവാസികള്‍ പരിചിതമായതിനാലാണ് കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കാന്‍ ഡൈന്‍അപ്‌സ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള സേവനങ്ങള്‍ക്ക് പകരമായി വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഡൈന്‍ അപ്‌സ് ലക്ഷ്യമിടുന്നത്.

നിലവില്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഡൈന്‍ അപ്‌സ് ആപ്പിന്റെ ഐഫോണ്‍ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും.

കോഴിക്കോട് സ്വദേശി സജ്‌ന വീട്ടിലിന്റെ മനസിലുദിച്ച ആശയമാണ് ഡൈന്‍ അപ്‌സ് ആപ്പ്. ഈ സംരംഭത്തില്‍ പിന്നീട് ചങ്ങനാശ്ശേരി സ്വദേശി സോമി സില്‍വി കമ്പനിയുടെ സിഒഒ ആയും ന്യൂയോര്‍ക് സ്വദേശി മാര്‍ക് വോങ് സിഎഫ്ഒ ആയും അവരോടൊപ്പം ചേരുകയായിരുന്നു.

വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.dineups.com

Related Posts

More News

കൊച്ചി: വെസ്റ്റേൺ ഡിജിറ്റൽ പുതിയ ഡബ്ല്യുഡി ഗ്രീൻ എസ്എൻ 350 എൻവിഎംഇ എസ്‌എസ്‌ഡി പുറത്തിറക്കി. അത്യാധുനിക സ്റ്റോറേജ് സൊല്യൂഷനാണ് ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ എസ്‌എസ്‌ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 240 ജിബി, 480 ജിബി, 960 ജിബി, 1ടിബി, 2ടിബി ശേഷിയുള്ള അഞ്ച് ഓപ്‌ഷനുകളുമായാണ് വരുന്നത്. ഈ സ്‌എസ്‌ഡി 3 വർഷത്തെ വാറന്റിയോടെ ലഭ്യമാണ്. 240ജിബിക്ക് 1,839 രൂപയിൽ നിന്ന് ആരംഭിക്കുന്ന വില 2ടിബിക്ക് 12,069 രൂപ വരെ ഉയരുന്നു.

ഹരിപ്പാട്: കരുവാറ്റയില്‍ പത്രവിതരണക്കാരന്റെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ പിടിയില്‍. വാഹനവും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഇരവുകാട് ജാസ്മിന്‍ മന്‍സിലില്‍ അജ്മല്‍റഷീദി(26)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പത്രവിതരണക്കാരനായ കുമാരപുരം രമ്യഭവനത്തില്‍ രാജു(66)വിനെ ഇടിച്ചു വീഴ്ത്തി വാഹനം നിര്‍ത്താതെ പോയത്. പോലീസെത്തി രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം ഡി.വൈ.എസ്.പി: അജയ്‌നാഥിന്റെ നിര്‍ദേശാനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ: ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് 200ലധികം സി.സി.ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ ഇടിച്ച വാഹനമായ ഒമ്‌നി വാന്‍ […]

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ […]

വരനെ ആവശ്യമുണ്ട് സംവിധായകൻ അനൂപ് സത്യന്റെ ഇരട്ട സഹോദരനും സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനുമായ നവാഗത സംവിധായകൻ അഖിൽ സത്യനുമായി ഫഹദ് ഫാസിൽ സഹകരിച്ച ചിത്രമാണ്  പാച്ചുവും അത്ഭുത വിളക്കും . സിനിമ ഏപ്രിൽ 28ന്  പ്രദർശനത്തിന് എത്തി . സിനിമ മികച്ച വിജയം നേടി  സിനിമ  ആമസോൺ പ്രൈമിൽ  സ്‌ട്രീമിംഗ്‌ ആരംഭിച്ചു. ഇപ്പോൾ പുതിയ മേക്കിങ് വീഡിയൊ പുറത്തുവിട്ടു. സംവിധാനം കൂടാതെ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും അഖിൽ നിർവഹിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, ജോമോന്റെ […]

ഡല്‍ഹി: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു. “രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു . “ഇന്ന് ഒരു വശത്ത്, […]

ഗുരുവരാശ്രമം സന്ദർശിച്ച മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനു സ്വാമിയെ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വീകരിക്കുന്നു കോഴിക്കോട്: ദക്ഷിണേന്ത്യ ലോകത്തിന് നൽകിയ അമൂല്യമായ സംഭാവനയാണ് ശ്രീ നാരായണ ഗുരുദേവനെന്നും അഭിനവ ബുദ്ധനായ മഹാ ഗുരുവിന്റെ ദർശനം മലേഷ്യയിൽ പ്രചരിപ്പിക്കാൻ പരിശ്രമിക്കുമെന്നും ഗുരുവരാശ്രമം സന്ദർശിക്കുവാൻ മലേഷ്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനുസ്വാമി പറഞ്ഞു. ഗുരുവരാശ്രമം സന്ദർശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എസ് […]

കൽപറ്റ: വയനാട്ട് വീണ്ടും ഭക്ഷ്യവിഷബാധ. കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കവും ഛർദിയും വന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. കൽപറ്റയിലെ മുസല്ല റസ്റ്റോറന്‍റിലും ഇന്നലെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. 40ഓളം പേർക്കാണ് വിഷബാധ റിപ്പോർട്ട് […]

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്രാനുമതി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദർശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ […]

ഉപ്പും മുളകും’ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകൾ കണ്ടതുമായ മലയാളം ടെലിവിഷൻ പ്രോഗ്രാമാണ്. ഷോയിലെ രണ്ട് പ്രധാന അഭിനേതാക്കളായ ബിജു സോപാനവും നിഷ സാരംഗും ഇപ്പോൾ ഒരു ഫീച്ചർ ഫിലിമിനായി ഒന്നിച്ചു. നവാഗതനായ ആഷാദ് ശിവരാമനാണ് ‘ലെയ്ക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 30ന്യ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു സോപാനം […]

error: Content is protected !!