/sathyam/media/post_attachments/UglMslU8GwqdzqsQbp9H.jpg)
പൂനെ:ഒരു സാരിയിൽ പൊതിഞ്ഞാണ് അവർ ബൈക്കിൽ കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചത്. കുഴിയെടുത്ത ശേഷം കുഞ്ഞിനെ കുഴിയിൽക്കിടത്തി മണ്ണിട്ട് മൂടാനുള്ള ശ്രമത്തിനിടെ ശരീരത്തിൽ ഊക്കോടെ മണ്ണുപതിച്ച വേദനയിൽ ചോരക്കുഞ്ഞ് വാവിട്ടു നിലവിളിക്കാൻ തുടങ്ങിയത് തൊട്ടടുത്ത വയലിൽ പണിതുകൊണ്ടിരുന്ന കർഷകൻ പ്രകാശ് പാണ്ഡുരംഗ് കേൾക്കുകയും ഉടനടി അവിടേക്കയാൾ ഓടിയെത്തുകയുമായിരുന്നു.
കർഷകനെ കണ്ടയുടൻ ഉദ്യമം പാതിയിൽ ഉപേക്ഷിച്ച് കുറ്റവാളികൾ അയാളെ തള്ളിയിട്ടിട്ടു ബൈക്കി ൽക്കയറി രക്ഷപെടുകയായിരുന്നു. കുഞ്ഞിന്റെ പകുതി ശരീരം മണ്ണിൽ മൂടിയ നിലയിലായിരുന്നു.
കരച്ചിൽ നിർത്താതിരുന്ന കുഞ്ഞിനെ പുറത്തെടുത്ത് ആളുകളെ വിളിച്ചുകൂട്ടി പോലീസിൽ അയാൾ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കുഞ്ഞിപ്പോൾ സിവിൽ ആശുപത്രിയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
പൂനെയിലെ പുരന്തറിലുള്ള അംബോഡി എന്ന സ്ഥലത്താണ് ഇന്നുരാവിലെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ ഈ സംഭവം നടന്നത്. കുഞ്ഞിന്റെ മാതാപിതാക്കളെപ്പറ്റിയോ, കുഞ്ഞിനെ ജീവനോടെ കുഴിച്ചിടാൻ വന്നവരെപ്പറ്റിയോ ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
പൂനെയിൽത്തന്നെ രണ്ടുദിവസം മുൻപാണ് പിറന്നുവീണ ഒരു ചോരക്കുഞ്ഞിനെ മാലിന്യക്കൂമ്പാര ത്തിൽനിന്നും സാമൂഹ്യപ്രവർത്തകർ കണ്ടെത്തിയതും രക്ഷിച്ചതും വലിയ വാർത്തയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us