പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക - ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം

New Update

publive-image

മലപ്പുറം : മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രി വി. അബ്ദുറഹിമാന് നിവേദനം നൽകി. ജില്ലാ വൈസ് പ്രസിഡന്റ്‌ സൽമാൻ താനൂർ നേതൃത്വത്തിലാണ് സന്ദർശിച്ചത്.

Advertisment

താനൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹ്സിൻ വി, ജോ.സെക്രട്ടറി ഇബ്നു മസ്ഊദ് സി.പി, കമ്മറ്റി അംഗങ്ങളായ അഹ്റാസ് , റിഷ റിൻഷി, ഫാത്തിമ റന്ന തുടങ്ങിയവർ സംബന്ധിച്ചു.

നിലവിൽ മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20 ഗവൺമെൻ്റ് ഹെസ്കൂളുകളിൽ ഹയർ സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

Advertisment