ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ ഡെങ്കിപനി വ്യാപകമായി സ്ഥിതീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആരക്കുന്നം ഹെൽത് സെന്റർ ഇൻസ്പെക്ടർമാരായ ജോമോൻ, ജയകുമാർ സിസ്റ്റർമാരായ പ്രസീത, മേരി വാർഡ് മെമ്പർ മഞ്ചു അനിൽകുമാർ ആശാവർക്കർമാരായ ഉഷാ ഗോപി, ശ്രീലത സന്തോഷ്, ജലജ രവി എന്നിവരുടെ നേതൃത്വത്തിൽ വെക്ടർ സർവേ നടത്തി.
പൈങ്ങാരപ്പിള്ളി മനയ്ക്കപ്പടി വെട്ടിക്കുളം മുതലായ സ്ഥലങ്ങളിലെ വീടുകളിൽ പരിശോധനകൾ നടത്തുകയും കൊതുകുകളുടെ ഉറവിട ശ്രോതസ്സുകൾ നശിപ്പിക്കുകയും വീടുകളിൽ പരിസര ശുചീകരണത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. പി.എം.ആർ.എ റസിഡൻസ് അസോസ്സിയേഷൻ സെക്രട്ടറി കെ.എൻ.സജി വൈ.പ്രസിഡൻന്റ് വി.കെ.വേണു, ജയൻ പാറപ്പുറത്ത്, അനിത സുരേഷ് എന്നിവർ നേതൃത്വം നൽകി.