ഫോട്ടോഗ്രഫി ഇന്ന് ജനകീയ കല ; എംഇഎസിൽ എക്സിബിഷൻ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട് :ലോക ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് എം ഇ എസ് കല്ലടി കോളേജ് മീഡിയ ക്ലബിന്റെ അഭിമുഖ്യത്തിൽ അജീബ് കൊമാച്ചിയുടെ ഫോട്ടോഗ്രഫി എക്സിബിഷൻ സംഘടിപ്പിച്ചു.ഇന്ത്യയിലുടനീളം നടത്തിയ യാത്രകളിൽ പകർത്തിയ ഉത്തരേന്ത്യൻ ജീവിതങ്ങളുടെ നൂറോളം ചിത്രങ്ങൾ ഹിന്ദുസ്ഥാനി ഒരു ഇന്ത്യൻ കഥന കഥ എന്ന വിഷയത്തിലാണ് എക്സിബിഷൻ നടത്തിയത്. ഇന്ന് എല്ലാവരും ഫോട്ടോഗ്രാഫർമാരാണ്.

ചില നേരങ്ങളിൽ ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം. മൊബൈൽഫോൺ ആഗോള അടിസ്ഥാനത്തിൽ അവിഭാജ്യ ഘടകമായതോടെ ക്യാമറകൾ എല്ലാവരുടെയും വിരൽത്തുമ്പിലേക്കെത്തി.അതോടെ ഫോട്ടോഗ്രാഫിക്കും പുതിയ മാനങ്ങൾ കൈവന്നു. കോളജ് പ്രിൻസിപ്പൽ ഡോ:ഹസീന വി.എ.ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പഴയകാല ക്യാമറകളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും ഉണ്ടായിരുന്നു.

Advertisment