കൊല്ലം കുളത്തൂപ്പുഴയിൽ തെരുവുനായ് ആക്രമണത്തിൽ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്ക്

New Update

publive-image

കുളത്തൂപ്പുഴ: വ്യത്യസ്ത സ്ഥലങ്ങളിലായുണ്ടായ തെരുവുനായ് ആക്രമണത്തില്‍ ശബരിമല തീർത്ഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നെത്തിയ പുളിയറ സ്വദേശി ഇസക്കി, പുതുക്കോട്ട സ്വദേശി മണികണ്ഠന്‍, മധുര സ്വദേശി കനകരാജ് എന്നിവര്‍ക്ക് കുളത്തൂപ്പുഴ ശാസ്താക്ഷേത്ര പരിസരത്ത് വെച്ചും, കുളത്തൂപ്പുഴ മാര്‍ത്താണ്ഡങ്കര സ്വദേശി ലോട്ടറി വില്‍പനക്കാരനായ ബിജു, ഇ. എസ്.എം കോളനി സ്വദേശി ജേക്കബ്, നെടുവന്നൂര്‍ക്കടവ് സ്വദേശി അഭിരാമി, പള്ളംവെട്ടി സ്വദേശികളായ ബാലു, സുബ്ബയ്യ എന്നിവര്‍ക്കു മറ്റു സ്ഥലങ്ങളിൽവെച്ചുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Advertisment

കഴിഞ്ഞദിവസം വൈകീട്ട് തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തര്‍ കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ വാഹനത്തില്‍നിന്നിറങ്ങി നില്‍ക്കവേയാണ് തെരുവുനായ് ആക്രമിച്ചത്.

ജേക്കബിന് കുളത്തൂപ്പുഴ പഞ്ചായത്തിനു സമീപംവെച്ച് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവേയാണ് നായുടെ കടിയേറ്റത്. വീടിനു സമീപം കളിക്കുന്നതിനിടെയാണ് പന്ത്രണ്ടുകാരി അഭിരാമിക്കു നേരെ തെരുവുനായുടെ ആക്രമണമുണ്ടായത്. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമികശുശ്രൂഷക്കുശേഷം വിട്ടയച്ചു. ഗുരുതര പരിക്കേറ്റ ഇസക്കി, മണികണ്ഠന്‍ എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment