സംസ്ഥാന സര്‍ക്കാരുകളും മന്ത്രാലയങ്ങളും ചാനല്‍ നടത്തരുത്; നിര്‍ദേശവുമായി വാര്‍ത്താവിതരണ മന്ത്രാലയം

author-image
Charlie
New Update

publive-image

Advertisment

സംസ്ഥാന സര്‍ക്കാരുകള്‍ ചാനലുകള്‍ നടത്തെരുതെന്ന് നിര്‍ദേശിച്ച് വാര്‍ത്താവിതരണ മന്ത്രാലയം. ചാനലുകള്‍ നടത്തുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയപ്പോഴാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളും നേരിട്ട് ചാനല്‍ നടത്തരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.

പുതിയ ഉത്തരവ് വന്നതോടെ കേരളത്തിലെ വിക്‌ടേഴ്‌സ് ചാനലിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകും. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വിദ്യാഭ്യാസ വകുപ്പാണ് വിക്‌ടേഴ്‌സ് ചാനല്‍ നടത്തുന്നത്. കേരളത്തിന്റെ ഇതേ രീതിയില്‍ തമിഴ്‌നാട് സര്‍ക്കാരും വിദ്യാഭ്യാസ ചാനലകള്‍ നടത്തുന്നുണ്ട്.

ഇതിന്റെയെല്ലാം നിലനില്‍പ്പാണ് പുതിയ ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. ചാനല്‍ നടത്തിപ്പിന് പ്രസാര്‍ഭാരതിയുമായി പ്രത്യേക ധാരണാപത്രം ഒപ്പിടണമെന്നും വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Advertisment