വെസ്കോസ മലയാളി അസോസിയേഷന് പുതിയ നേതൃത്വം.

New Update

ദമാം: "മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംര ക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ കഴി ഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവ ശതകള്‍ അനുഭവിച്ച കുടുബംങ്ങൾക്ക് ആശ്വാസം നല്‍കുന്നതാ യിരുന്നു. തുടര്‍ന്നും ജീവകാരുണ്യ മേഖലയില്‍ കൂടുതൽ പ്രവര്‍ ത്തനങ്ങള്‍ ചെയ്യുവാനാണ് പുതിയ കമ്മിറ്റി ലക്ഷ്യം വക്കുന്നത്.

Advertisment

publive-image

വെസ്കോസ മലയാളി അസോസിയേഷൻ 2019-2020 ഭരണസമിതി അംഗങ്ങൾ.

കേരളത്തിൽ ഏതെങ്കിലും ഒരു ആശുപത്രിയുമായി സഹകരിച്ച് ഒരു ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനു ആവശ്യമായ ചർച്ച കൾ പുരോഗമിക്കുന്നു. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ഓരോ മാസവും ചികിത്സാ സഹായങ്ങളും നല്‍കി വരുന്നു.

അംഗങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ആയി നടത്തിവന്ന ലൈബ്രറി കുറച്ചു കൂടി വിപുലപ്പെടുത്തുവാനും, E-ലൈബ്രറി തുടങ്ങുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തും.

രാജേഷിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡി യോഗ ത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സുരേഷ് (പ്രസി ഡന്റ്) സദര്‍ സുലൈമാൻ (വൈസ് പ്രസിഡന്റ്) പ്രിജി (ജനറൽ സെക്രട്ടറി) സെബിൻ (സെക്രട്ടറി) സജു (ട്രഷറർ) വഹീദ് (ജോയിന്റ് ട്രഷറർ) സുബാഷ്, നസീബ്‌, വിജോയി, ശരത്ത് എന്നിവർ എക്സി ക്യൂട്ടീവ് അംഗങ്ങൾ ആണ്.

എക്സിക്യൂട്ടീവ് കമ്മിറ്റി ഹാഷിം യൂനുസിനെ ഐകകണ്ഠേന സംഘടനയുടെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഗിരീഷും വരവ് ചില വ് കണക്കുകൾ ദാസ്ദേവും അവതരിപ്പിച്ചു. നാഗേദ്രൻ സ്വാഗ തവും സദര്‍ സുലൈമാന്‍ നന്ദിയും പറഞ്ഞു.

Advertisment