സമാറക്കു ശേഷം ‘എതിരെ’യുമായി റഹ്മാൻ !

ഫിലിം ഡസ്ക്
Thursday, April 8, 2021

റഹ്മാൻ്റെ പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘എതിരെ’ എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്. താരത്തിൻ്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ‘സമാറ’ യുടെ ചിത്രീകരണം ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലായി പൂർത്തിയായി. മോഹൻ ലാലിൻ്റെ ജിത്തു ജോസഫ് ചിത്രമായ ‘റാ ‘മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ‘എതിരെ’ യുടെ യുടെ സംവിധായകൻ നവാഗതനായ അമൽ കെ ജോബിയാണ്.

സംവിധായകൻ്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം. നൈല ഉഷ, ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെമറ്റു പ്രധാന അഭിനേതാക്കൾ. ‘എതിരെ’യുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. മണിരത്നത്തിൻ്റെ ‘പൊന്നിയിൻ സെൽവനി’ ൻ അഭിനയിച്ചു വരികയാണ് ഇപ്പോൾ റഹ്മാൻ.

-സി.കെ അജയ് കുമാർ

×