ബാറ്റ്മാൻ,സുപ്പർമാൻ,അയൺമാൻ,സ്‌പൈഡർമാൻ; സുപ്പർഹിറോക്കളുടെ പേരുകൾ പാസ് വേഡുകളായി ഇടുന്നവർ സൂക്ഷിക്കുക

author-image
ടെക് ഡസ്ക്
New Update

publive-image

സുപ്പർഹിറോക്കളുടെ പേരുകളാണ് പലരും ഇന്ന് പാസ്‌വേഡുകളായി ഇടുന്നത്. എന്നാൽ സൂപ്പർഹീറോകളുടെ പേരുകൾ പാസ്‌വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് മോസില്ല ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്.

Advertisment

ഇന്റർനെറ്റ് ഉപയോക്താക്കൾ ഇത്തരം പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതുമൂലം ഹാക്കർമാർക്ക് നിങ്ങളുടെ വിലയേറിയ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ജോലി എളുപ്പമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സൂപ്പർഹീറോ പേരുകൾ പാസ്‌വേഡുകളായിട്ടുളള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതൽ ഹാക്ക് ചെയ്യപ്പെട്ടതെന്ന് പഠനത്തിൽ വെളിപ്പെടുത്തുന്നു. പേര്, ജനനത്തീയതി, അല്ലെങ്കിൽ ‘123456’ മുതലായ ലളിതമായ കോമ്പിനേഷനുകൾ തുടങ്ങിയവ ആളുകൾ വളരെ സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡുകളാണ്.

ജെയിംസ് ഹൗലറ്റ് ലോഗൻ, ക്ലാർക്ക് കെന്റ്, ബ്രൂസ് വെയ്ൻ, പീറ്റർ പാർക്കർ തുടങ്ങിയ സൂപ്പർഹീറോ കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾ പോലും പാസ്‌വേഡുകളായി ഉപയോഗിക്കാതിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിച്ചേർന്ന സങ്കീർണ്ണമായ പാസ്‌വേഡുകൾ ഹാക്കർമാർക്ക് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പാസ്‌വേഡ് മാനേജർ നോർഡ്പാസിന്റെ ഒരു വാർഷിക റിപ്പോർട്ടിൽ 2020 -ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പാസ്‌വേഡുകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു.

2020 -ലും ഏറ്റവും കൂടുതൽ ഉപയോഗിച്ച് പാസ്‌വേഡ് ‘123456’ ആയിരുന്നു. 23 ദശലക്ഷത്തിലധികം ആളുകളുടെ പാസ് വേഡ് ആയിരുന്നു ഇത്. 2020-ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച രണ്ടാമത്തെ പാസ്‌വേഡ് ‘123456789’ ആണ്.

ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള പാസ്‌വേഡുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ഒരു സെക്കൻഡിൽ താഴെ മാത്രമെ സമയമെടുത്തുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. 2015 ന് ശേഷവും പാസ്‌വേഡുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2015 ലും ‘123456’ ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന പാസ്‌വേഡ്.

NEWS
Advertisment