മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്ക് ദാരുണാന്ത്യം

New Update

ന്യുയോർക്ക്: മധുവിധു ആഘോഷത്തിനിടെ യുവദമ്പതികൾക്കു ദാരുണാന്ത്യം. പാക്കിസ്ഥാൻ അമേരിക്കൻ വംശജനായ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂർഷ (29) യുമാണ് കരീബിയൻ റിസോർട്ടിൽ അപകടത്തിൽപ്പെട്ടത്.

Advertisment

publive-image

റിസോർട്ടിനു സമീപം ഇരുവരും നീന്തികൊണ്ടിരിക്കെ ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു. സഹായത്തിനായി എത്തിച്ചേർന്നവർ ഇവരെ കരയ്ക്കെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ന്യുയോർക്ക് ഈസ്റ്റ് മെഡോയിൽ നാലു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഓൽഷൻ ഫ്രോം വൊളോസ്ക്കിയിലെ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്ക്. പ്രഗൽഭനായ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്കെന്ന് ഓൽഷൻ ഫ്രോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലെങ്കോൺ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് നാലാം വർഷ വിദ്യാർഥിനിയായിരുന്നു നൂർഷാ.

ദമ്പതികൾ മരിക്കാനിടയായ റിസോർട്ടിനു സമീപം അപായ സൂചന നൽകുന്ന ബോർഡുകൾ ഉണ്ടായിരുന്നില്ലെന്ന് മുഹമ്മദിന്‍റെ പിതാവ് മെക്ക്ബൂൽ മാലിക്ക് പരാതിപ്പെട്ടു.

newly married couple death4
Advertisment