New Update
Advertisment
അബുദാബി: പറയുന്നവര്‍ എന്തും പറയട്ടെയെന്നും അതൊന്നും വകവെച്ചാല്‍ വ്യവസായികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. അപവാദ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന സമൂഹമാധ്യമങ്ങളുണ്ട്. അതില്‍ വിരോധമില്ല.
‘ഒരു ബിസിനസുകാരന് എല്ലാ കാര്യങ്ങളും നേരിടാനുള്ള ശക്തിയും ത്രാണിയും ബുദ്ധിയും പ്രാപ്തിയുമുണ്ടാകണം. എന്റെ കൂടെ 65,000 പേരുണ്ട്. അവരെ സംരക്ഷിക്കേണ്ടേ. അനാവശ്യമായ വ്യക്തിഹത്യകള്‍ നടത്തുന്നുണ്ട്. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. മില്ലറ്റ് കോണ്‍ഫറന്‍സ് വഴിയുള്ള പ്രഖ്യാപനങ്ങള്‍ ലുലുവിന്റെ 248 ഷോപ്പുകളിലും പ്രോത്സാഹിപ്പിക്കും’ അദ്ദേഹം വ്യക്തമാക്കി.