സൂപ്പർ വളമെന്ന് പറഞ്ഞാൽ സൂപ്പർ, ഏതു ചെടിയും തടിച്ചു കൊഴുത്ത് പൂക്കും

author-image
admin
Updated On
New Update

publive-image

എത്ര കുറച്ച് സ്ഥലമാണെങ്കിലും അവിടെ മനോഹരമായ പൂന്തോട്ടമോ, പച്ചക്കറിതോട്ടമോ ഉണ്ടാക്കി എടുക്കാൻ നമുക്കെല്ലാം താൽപര്യമുള്ള കാര്യമാണ്. പക്ഷേ ഇക്കാര്യത്തിൽ പലർക്കും പലവിധ സംശയങ്ങളാണ്. എതുചെടിയാണ് നടേണ്ടത്, നട്ടാൽ തന്നെ എങ്ങനെ പരിപാലിക്കും, ഏതുവളം നൽകും, നല്ല ജൈവവളം കിട്ടുമോ? രാസവളം പ്രശ്നമല്ലേ? അങ്ങനെ സംശയങ്ങൾ നിരവധിയാണ്.

Advertisment

ഇപ്പോഴിതാ ഏതുചെടിയായാലും തടിച്ചു കൊഴുത്ത് പൂത്ത് കായ് ഫലം തരുന്ന നല്ലൊരു വളത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. വീട്ടിൽ തന്നെ ഒരു ബുദ്ധിമുട്ടു കൂടാതെ നിസാരമായി നമുക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു സൂപ്പർ വളം.മുട്ടത്തോട് ആവശ്യംപോലെ ശേഖരിക്കുക. എത്രയുണ്ടെങ്കിലും അത്രയും നല്ലത്. തുടർന്ന് ശേഖരിച്ചുവച്ച മുട്ടത്തോട് വെയിലത്തിട്ട് നന്നായി ഉണക്കണം.

ഒരാഴ്‌ചയെങ്കിലും നല്ല വെയിലത്തിട്ട് ഉണക്കേണ്ടതാണ്. തുടർന്ന് മിക്‌സിയോ മറ്റോ ഉപയോഗിച്ച് നല്ല പൊടിയാക്കി മാറ്റണം. ഈ പൊടി ഏറ്റവും നല്ല ഓർഗാനിക് വളമാണ്. റോസ്, ബോഗൻവില്ല തുടങ്ങി വീട്ടിലെ ഏതുചെടിയും തളിർത്ത് പൂവിടും.മറ്റൊരു നല്ല വളം ചായയുടെ ചണ്ടിയാണ്. അത് നന്നായി കഴുകിയാണ് തയ്യാറാക്കേണ്ടത്. മുട്ടത്തോട് പോലെ തന്നെ ചായച്ചണ്ടിയും ഉണക്കിയാണ് പൊടിക്കേണ്ടത്. നേത്രപ്പഴത്തിന്റെ തൊലി നല്ലൊരു ജൈവവളമാണ്. നേരിട്ടിടുകയാണെങ്കിൽ ഇത് കഷണമാക്കിയാണ് നൽകേണ്ടത്. അല്ലെങ്കിൽ ഉണക്കി പൊടിച്ച് മാത്രമേ ചെടികളിൽ നൽകാൻ പാടുള്ളൂ.

Advertisment