/sathyam/media/post_attachments/2AJuD4RfclONPc8a8VGj.jpg)
കൂൺ അച്ചാർ, കട്‌ലറ്റ്, ബജി, മഷ്റൂംചില്ലി, പായസം, പുഡിങ്ങ് തുടങ്ങിയവ ഉണ്ടാക്കുന്നത് പഠിപ്പിച്ചു തരും വെഞ്ഞാറമൂട് മഞ്ചാടിമൂട് സ്വദേശി അജയ്. കൂൺകൃഷി മാത്രമല്ല, വിത്തുൽപ്പാദനവും, ഉൽപ്പന്ന നിർമാണവും നടത്തി ശ്രദ്ധനേടുകയാണ് അജയ്. 10 വർഷം ബൊട്ടാണിക്കൽ ഗാർഡനിലെ മഷ്റൂം പ്രോജക്ടിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. അങ്ങനെ ലഭിച്ച അനുഭവസമ്പത്തിൽനിന്നാണ് വീട്ടിൽ കൂൺകൃഷി ആരംഭിച്ചതെന്ന് അജയ് പറയുന്നു.
വീടിന്റെ ടെറസിലാണ് ആദ്യം കൃഷി ആരംഭിച്ചത്. കൂൺവിത്ത് ലഭിക്കാതെവന്നതോടെ സ്വന്തമായി വിത്ത് ഉൽപ്പാദിപ്പിച്ചു തുടങ്ങി. ഭാര്യ രജനിയും കൃഷിയിൽ പങ്കാളിയായതോടെ 2011 ൽ വീടിനടുത്ത് ഷെഡ്ഡ് നിർമിച്ച് ഉൽപ്പാദനം ആരംഭിച്ചു.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷനിൽനിന്നും സബ്സിഡിയോടെയുള്ള സാമ്പത്തിക സഹായം ലഭിച്ചു. തുടർന്ന് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ കൂൺ വിത്ത് ഉൽപ്പാദന യൂണിറ്റും ആരംഭിച്ചു. പ്രോഗ്രസീവ് മഷ്റൂം ഗ്രോയർ അവാർഡ് ജേതാവ്കൂടിയായ ഇദ്ദേഹം കൂൺകൃഷിയിൽ പരിശീലനവും നൽകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us