‘ലിപ്സ്റ്റിക്’ സസ്യത്തെ 100 വർഷത്തിന് ശേഷം ഇന്ത്യയിൽ കണ്ടെത്തി; അപൂർവസസ്യം അരുണാചലിൽ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഇറ്റാനഗർ: അപൂർവസസ്യമായ ലിപ്സ്റ്റിക്ക് പ്ലാന്റിനെ കണ്ടെത്തിയതായി ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ. അരുണാചൽ പ്രദേശിലെ ഉൾഗ്രാമമായ അൻജാവിൽ നിന്നാണ് അപൂർവ്വ സസ്യത്തെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തുന്നത്.

Advertisment

ഏകദേശം നൂറ് വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യൻ ലിപ്സ്റ്റിക് പ്ലാന്റിനെ കണ്ടെത്തിയതെന്നും സസ്യശാസ്ത്രജ്ഞനായ ഐസക് ഹെന്റി ബർക്കിൽ പറഞ്ഞു. എസ്‌കിനാന്തസ് മോണിറ്റേറിയ ഡൺ എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം. ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ സ്റ്റീഫൻ ട്രോയ്‌ട്ടെ ഡൺ ആണ് ലിപ്സ്റ്റിക്ക് പ്ലാന്റിനെ ആദ്യമായി തിരിച്ചറിഞ്ഞത്. 1912-ലായിരുന്നു സംഭവം.

ട്യൂബുലാർ റെഡ് കൊറോളയെന്നാണ് ലിപ്സ്റ്റിക്ക് സസ്യത്തിന് പേരിട്ടിരിക്കുന്നത്. എസ്‌കിനാന്തസ് സ്പീഷിസിൽ ഉൾപ്പെടുന്ന മറ്റ് സസ്യങ്ങളെയും ഇത്തരത്തിൽ ലിപ്സ്റ്റിക്ക് സസ്യമെന്ന് വിളിക്കപ്പെടാറുണ്ട്. 1912ൽ ആദ്യമായി കണ്ടെത്തിയ ശേഷം ഇന്ത്യയിൽ പിന്നെ ലിപ്‌സറ്റിക് സസ്യത്തെ കണ്ടെത്താനാകുന്നത് ഇപ്പോഴാണ്.

നിത്യഹരിത വനങ്ങളിൽ ഈർപ്പമുള്ളിടത്താണ് ലിപ്സ്റ്റിക്ക് സസ്യം വളരുക. ഒക്ടോബറിനും ജനുവരിക്കും ഇടയിലാണ് സസ്യം പൂവിടുന്നതും കായ്‌ക്കുന്നതും. ഇതിന് മുമ്പും അപൂർവ്വമായ പല സസ്യങ്ങളെയും പുഷ്പങ്ങളെയും അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അമൂല്യമായ ജൈവസമ്പത്തും വൈവിധ്യങ്ങളും നിറഞ്ഞ അരുണാചൽ പ്രദേശ് സസ്യശാസ്ത്രജ്ഞർക്കും പ്രകൃതിക്കും മുതൽക്കൂട്ടാണ്.

Advertisment