Advertisment

മികച്ച രീതിയിൽ ആസൂത്രണം ചെയ്താൽ പോത്തു വളർത്തൽ ലാഭം; കുറഞ്ഞ ചിലവിൽ തൊഴുത്തും നിർമ്മിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

author-image
admin
Updated On
New Update

publive-image

Advertisment

താരതമ്യേന ചിലവു കുറഞ്ഞ ഒരു സംരംഭമാണ് പോത്ത് വളർത്തൽ. ''കുറഞ്ഞ അദ്ധ്വാനം, കുറഞ്ഞ മുതൽ മുടക്ക് കൂടുതൽ വരുമാനം " ഇതാണ് പോത്തുവളർത്തലിനെ പറ്റി പറയാവുന്നത്. വളരെ നല്ല രീതിയിൽ ആസൂത്രിതമായി ആരംഭിക്കുന്നത് വിജയ സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. നമുക്ക് മുന്നിലുള്ള അനുകൂല സാഹചര്യങ്ങൾ പ്രതികൂല സാഹചര്യങ്ങൾ എന്നിവയെപ്പറ്റി ശരിയായ ധാരണയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

പോത്ത് വളർത്തലിൽ മുൻപരിചയം ഉണ്ട് എങ്കിലും ഒരു വാണിജ്യ സംരംഭം എന്ന നിലയിൽ തുടങ്ങുന്നതിന് ഈ മേഖലയിൽ അനുഭവസമ്പത്തുള്ള ഇപ്പോഴും തുടരുന്ന വിദഗ്ധരുടെ അഭിപ്രായം തേടുക. മറ്റു ഫാമുകൾ സന്ദർശിച്ച് അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും മനസ്സിലാക്കുക. അവ നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാൻ പറ്റും എന്നത് മനസ്സിലാക്കുക. അതിനു ശേഷം സംരംഭം ആരംഭിക്കുന്നത് പിന്നീടുണ്ടാവുന്ന അനാവശ്യ ചെലവുകളും സമയനഷ്ടവും ഒഴിവാക്കുന്നു.

പോത്ത് വളർത്തലിൽ വലരെ പ്രധാനമാണ് ഏതിനം പോത്തിനെ തിരഞ്ഞെടുക്കുന്നു എന്നത്. കൂടുതൽ പരിചരണം ആവശ്യമില്ലാത്ത രോഗ പ്രതിരോധ ശേഷിയുള്ള നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങിയ നല്ല ഇനം തെരഞ്ഞെടുക്കുക. വിശ്വസ്തരായ ആളു കളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പോത്ത് / എരുമയെ വാങ്ങുക അതുപോലെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പു വരുത്തുക. പോത്തുകളുടെ എണ്ണവും സ്ഥലസൗകര്യവും കണക്കിലെടുത്ത് മാത്രം തൊഴുത്തുകൾ നിർമ്മിക്കുക. മുള, ഈറ്റ, പാഴ്ത്തടി എന്നു മാത്രമല്ല ഫ്ലക്സ്, ടാർപോളിൻ എന്നിവ ഉപയോഗിച്ച് ചെറിയ രീതിയിലും തൊഴുത്ത് നിർമ്മിക്കാം. ചാണകക്കുഴി, മൂത്രച്ചാലുകൾ എന്നിവ ഉണ്ടായിരിക്കണം.

തൊഴുത്തിനായി സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വീട്ടില്‍നിന്നും കുറച്ച്‌ അകലെ വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ളതും അല്‍പം ഉയര്‍ന്നതുമായ സ്ഥലമാണ്‌ അനുയോജ്യം, ശുദ്ധജലസ്രോതസ്സുകള്‍ ഒരിക്കലും വറ്റിപ്പോകരുത്‌, ചാണകവും മൂത്രവും മലിനീകരണം ഉണ്ടാകാത്ത രീതിയില്‍ ശേഖരിച്ചു വെക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള സൗകര്യം വേണം, നല്ല വായുസഞ്ചാരവും തണലുമുള്ള സ്ഥലമാണുത്തമം. ശ്രദ്ധിച്ച് ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ അധിക ചിലവ് ഇല്ലാതെ നമുക്ക് ചെറിയ ഒരു തൊഴുത്ത് പണിയാം.

Advertisment