ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യം കീഴാര്‍ നെല്ലിയുടെ അത്ഭുത ഗുണങ്ങള്‍ അറിയാം

author-image
admin
New Update

publive-image

വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത് വേരടക്കം ഇടിച്ചു പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം നല്‍കുന്ന ഒന്നാണ്. ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ചെറുതെങ്കിലും കീഴാര്‍ നെല്ലി.

Advertisment

ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. ലിവര്‍ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജന പ്രദമായ തെളിഞ്ഞിട്ടുള്ളത്. മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇതു സമൂലം, അതായതു വേരടക്കം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം.

ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്. കീഴാര്‍ നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.

കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കീഴാര്‍ നെല്ലി എണ്ണ കാച്ചി തലയില്‍ തേക്കുന്നതിലൂടെ തലമുടി വളരും.

ദഹന സംബന്ധമായ പല പ്രശനങ്ങള്‍ക്കും ഉദരരോഗങ്ങളെ ചെറുക്കാനും കീഴാര്‍നെല്ലി സഹായകമാണ്. കീഴാര്‍നെല്ലിയുടെ നീര് തേങ്ങാ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ കരള്‍ രോഗങ്ങളെ ശമിപ്പിക്കാം. പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവച്ചാല്‍ മതി. പ്രമേഹം മാറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി.

Advertisment