Advertisment

സുഗന്ധ വ്യജ്ഞനങ്ങളുടെ റാണി; അറിയാം ഏലക്കയുടെ നിങ്ങളറിയാത്ത ഗുണങ്ങൾ

New Update

publive-image

Advertisment

സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം ചെറുതല്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കും.

വിഷാദ രോഗത്തെ തടയാനുള്ള കഴിവ് ഏലയ്ക്കക്കുണ്ട്. ആസ്തമ, ബ്രോങ്കൈറ്റീസ് എന്നിങ്ങനെയുള്ള ശ്വാസകോശ രോഗങ്ങളെ തടയാന്‍ ദിവസവും ഏലയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. ഏലയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റുകയും ചെയ്യുന്നു. അല്‍പ്പം ഏലയ്ക്ക പൊടിച്ച്‌ ചായയില്‍ ചേര്‍ത്തു കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും.

ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഏലയ്ക്ക സഹായിക്കും. ഏലയ്ക്കാ വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കനായി ഉപയോഗിക്കുന്ന മരുന്നുകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഏലക്ക. ഏലക്കയുടെ പൊടിച്ചില്‍ ചെറിയ തോതില്‍ നാരുകള്‍ ഉത്തേജിപ്പിക്കുകയും ഉദ്വമനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്.

Advertisment