/sathyam/media/post_attachments/2N2ZPvTYSSD9y4siFQHQ.jpg)
ഈ വര്‍ഷത്തെ അക്ഷയ തൃതീയ മേയ് മൂന്നിനാണ്. ഹിന്ദുവിശ്വാസപ്രകാരം അക്ഷയ തൃതീയ വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്ന ദിനമാണ്. വൈശാഖമാസത്തിലെ വിശേഷ ദിവസങ്ങളിൽ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്നാണ് " അക്ഷയതൃതീയ ". വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.
അക്ഷയതൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു.
അക്ഷയ തൃതീയ ദിവസം വ്രതം അനുഷ്ഠിക്കുന്ന ആചാരം പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. അക്ഷയ തൃതീയ ദാനവും പൂജയും ചെയ്താല്‍ മികച്ച ഫലവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
അക്ഷയ തൃതീയ ദിനത്തിലെ 24 മണിക്കൂറും ശുഭകരമാണ്. അക്ഷയ പാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്ത് വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം. പുണ്യകർമ്മങ്ങൾ നടത്തുക, പിത്യ തർപ്പണം ചെയ്യുക , പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക. പൂജ, ജപം എന്നിവ നടത്തുക. മഹാലക്ഷ്മീ അഷ്ടകം ജപിക്കുക തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ വിശ്വാസികള്‍ നിര്‍വഹിക്കുന്നുണ്ട്.