ആലപ്പുഴ

ലൈസന്‍സ് എടുത്ത് 2 ആഴ്ച; ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, September 26, 2021

മാവേലിക്കര: റോഡ് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്.

ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ അശോകിന്റെയും ജയശ്രീയുടെയും മകൻ അഭയ് അശോക് (19) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാ‌ടിയിൽ ആയിരുന്നു അപകടം.

ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു. പ്ലസ്ടൂ പഠനം പൂർത്തിയാക്കിയ അഭയ് രണ്ടാഴ്ച മുൻപാണു ലൈസൻസ് എടുത്തത്.

×