കേരളാ കോൺഗ്രസ്‌ (എം) ഹരിപ്പാട് നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു

New Update

publive-image

കേരളാ കോൺഗ്രസ്‌ (എം) പാർട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കുന്നതിന് മുന്നോടിയായിയുള്ള നിയോജകമണ്ഡലം കൺവെൻഷൻ നടത്തി.

Advertisment

ഹരിപ്പാട് വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ്‌ വി.സി ഫ്രാൻസിസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സ്റ്റീയറിങ് കമ്മിറ്റി അംഗം ജെന്നിങ്‌സ് ജേക്കബ്, ജില്ലാ ഭാരവാഹികളായ ഹരികുമാർ, ടി.പി ജോൺ താമരശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം വി.സി കുര്യൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിനു വർഗീസ്,യൂത്ത് ഫ്രണ്ട് (എം)ജില്ലാ പ്രസിഡന്റ്‌ തോമസ് ഫിലിപ്പോസ്, കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ്‌ ആൻ സ്റ്റാൻലി, കർഷക യൂണിയൻ (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.എസ് മോഹനൻ, തോമസ് കോശി എന്നിവർ പ്രസംഗിച്ചു.പാർട്ടി മണ്ഡലം പ്രസിഡന്റുമാരും പോഷക സംഘടനാ ഭാരവാഹികളുടെയും റിപ്പോർട്ടിങ് നടത്തി.

പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ്, മെമ്പർഷിപ്പ്, പാർട്ടിയുടെ ബഹുജന അടിത്തറ വികസിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ജില്ലയുടെ ചാർജുള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു.

മണ്ഡലം കമ്മിറ്റികൾ കൂടാനും തീരുമാനിച്ചു.

28 - 8 - 21 പള്ളിപ്പാട് മണ്ഡലം 5 PM

4 - 9 - 21 ഹരിപ്പാട് മണ്ഡലം 4 PM

4 - 9 - 21 ചെറുപന മണ്ഡലം 5 PM

8 - 9 - 21 കാർത്തികപ്പള്ളി മണ്ഡലം 5 PM

11 - 9 - 21 കരുവാറ്റ മണ്ഡലം 5 PM

18 - 9 - 21 ചിങ്ങോലി മണ്ഡലം 4 PM

18 - 9 - 21 ചേർപ്പാട് മണ്ഡലം 5 PM

കൂടാതെ പോഷക സംഘടനകളുടെയും യോഗം ചേരാൻ തീരുമാനിച്ചു.

alappuzha news
Advertisment