New Update
Advertisment
ഹരിപ്പാട്: കടലിൽ മത്സ്യബന്ധനത്തിനിടയിൽ ഹൃദയാഘാതം സംഭവിച്ച തൊഴിലാളിയെ തോട്ടപ്പളളി തീരദേശപോലീസ് കരക്കെത്തിച്ചു രക്ഷപ്പെടുത്തി. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴി സ്വദേശി ജോൺസനെ(47)യാണ് രക്ഷപ്പെടുത്തിയത്.
ഇമ്മാനുവൽ എന്ന വളളത്തിലെ തൊഴിലാളിയാണ് ജോൺസൺ. കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ ആറാട്ടുപുഴ വലിയഴീക്കൽ തീരത്തിന് രണ്ടു നോട്ടിക്കൽ മൈൽ പടിഞ്ഞാറു വെച്ചാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭപ്പെട്ടത്. സന്ദേശമെത്തിയതിനെ തുടർന്ന് വലിയഴീക്കൽ ഉണ്ടായിരുന്ന തീരദേശ പോലീസ് പത്തു മിനിറ്റ് കൊണ്ട് സംഭവ സ്ഥലത്തെത്തി.
തുടർന്ന് ഇദ്ദേഹത്തെ തീരത്തു കൊണ്ടുവന്ന് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബോട്ടിൽ വെച്ചുതന്നെ പോലീസും കോസ്റ്റൽ വാർഡന്മാരും ചേർന്ന് ജോൺസണ് പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയിരുന്നു.