/sathyam/media/post_attachments/z5PulMchZkijHR2Bs2Ny.jpg)
ഹരിപ്പാട്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്പിഎകെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിദ്യാഭ്യാസഅവാർഡ് വിതരണവും ചികിത്സാ സഹായധനം വിതരണവും ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല നിർവഹിച്ചു.
2019ലെ കുവൈറ്റ് പര്യടനവേളയിൽഅസോസിയേഷൻ പ്രവർത്തനം ഉദ്ഘാടനം നിർവ്വഹിക്കുവാനും 2022 ൽ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനത്തിൽ നവംബർ-14ന് വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം നാട്ടിൽ വെച്ച് നൽകുവാനും ക്ഷണിച്ചു കൊണ്ട് വേദി ഒരുക്കിയ അസോസിയേഷൻ ഭാരവാഹികളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/riEZDfNC4xs7eyFVpqkz.jpg)
ഹരിപ്പാട് നികുഞ്ച് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അജികുട്ടപ്പൻ അധ്യക്ഷൻ ആയി. ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ സ്വാഗതവും കോർഡിനേറ്റർ വർഗീസ്ബേബി നന്ദിയും പറഞ്ഞു.അസോസിയേഷന്റെ നാട്ടിലുള്ള അംഗങ്ങളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങ് മുരളീധരൻ പുരുഷൻ, റെജിസോമൻ എന്നിവർ ചേർന്ന് ഏകോപിപ്പിച്ചു.