കേരള പത്രപ്രവർത്തക അസോസിയേഷൻ അലപ്പുഴ ജില്ലാ കമ്മിറ്റി രൂപികരിച്ചു

New Update

publive-image

അമ്പലപ്പുഴ: കേരള പത്രപ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജി ശങ്കർ അധ്യക്ഷത വഹിച്ചു.

Advertisment

സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള ആമുഖപ്രഭാഷണം നടത്തി. പ്രാദേശിക പത്ര പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണമെന്നും, ക്ഷേമനിധി, ഇ എസ് ഐ മുതലായവ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

publive-image

ആലപ്പുഴ ജില്ലയിൽ അസോസിയേഷൻ്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ജനറൽ കൺവീനറും നാല് കൺവീനർ ഉൾപ്പെടെ 20 അംഗ താത്കാലിക കമ്മിറ്റി രൂപീകരിച്ചു.

നവാസ് അഹമ്മദ് അമ്പലപ്പുഴ, സുഭാഷ് ജി വെട്ടിയാർ, ഡോ.ജോൺസൺ വി.ഇഡിക്കുള കുട്ടനാട് , ബി. കൃഷ്ണ കുമാർ ചെങ്ങന്നൂർ, സുജിത്ത് വെട്ടിയാർ, ശ്യാംകുമാർ ആലപ്പുഴ, സജിത്ത് വീയപുരം (കാർത്തികപള്ളി), ആർ.രാജേഷ് വണ്ടാനം, അജിത്ത്. വി പുറക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment