New Update
Advertisment
ഹരിപ്പാട് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (എ.ജെ.പി.എ.കെ) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാൻസർ രോഗ ബാധിതനായ ഹരിപ്പാട്, പള്ളിപ്പാട് സ്വദേശി ദേവദാസിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചികിത്സ സഹായം കൈമാറി.
ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ടെത്തിയാണ് രമേശ് ചെന്നിത്തല ചികിത്സ സഹായ തുക കൈമാറിയത്. അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലെമുറി, സെക്രട്ടറി ബിജി പള്ളിക്കൽ, മുൻ സെക്രട്ടറി സജൻ പള്ളിപ്പാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.