ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
Advertisment
അമ്പലപ്പുഴ: അക്കോക്ക് അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ കീഴിലെ കച്ചേരിമുക്കിലെ വിശപ്പ് രഹിത അലമാരിയിലേക്ക് അമ്പലപ്പുഴ ഗവർണമെന്റ് കോളേജിലെ നാഷണൽ സർവിസ് സ്കീംമിന്റെ നേതൃത്വത്തിൽ എല്ലാമാസവും ഒരു ദിവസം പൊതിച്ചോർ സംഭാവന നൽകുന്ന "സ്നേഹപ്പൊതി" എന്ന പദ്ധതിക്ക് 50 പൊതിച്ചോർ സംഭാവന ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ തുടക്കംകുറിച്ചു.
അമ്പലപ്പുഴ കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ, കോളേജ് അധ്യാപകരായ ഡോ. രാജീവ് കുമാർ എ.ഡി, ഡോ. അഗസ്റ്റിൻ എൻ.ജെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷജിം എം.എസ്, അക്കോക് സെക്രട്ടറി രാജേഷ് സഹദേവൻ, ഷാജി കാക്കാഴം മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.