പാണ്ടങ്കരി സെന്റ് പയസ് ടെന്‍ത് ദൈവാലയത്തില്‍ വി. പത്താം പീയുസിന്റെ തിരുനാള്‍ ഇന്ന് മുതൽ

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

എടത്വ: പാണ്ടങ്കരി സെന്റ് പയസ് ടെന്‍ത് ദേവാല യത്തില്‍ വി. പത്താം പീയുസിന്റെ മദ്ധ്യസ്ഥ തിരുന്നാൾ ഇന്ന് മുതൽ. 21 ന് തിരുനാള്‍ നടക്കും. ഇന്ന് മുതല്‍ 19 വരെ എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെ ഫാ. ജോബ് വാണിയപുരയ്ക്കല്‍ വി.സി. നയിക്കുന്ന നവീകരണ ധ്യാനം നടക്കും.

Advertisment

ഇന്ന് വൈകുന്നേരം നാലിന് റംശാ, മധ്യസ്ഥ പ്രാര്‍ത്ഥന, 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന - ഫാ. തോമസ് പൂവത്തോലില്‍ നടത്തി. നാളെ നാലിന് റംശാ, മധ്യസ്ഥ പ്രാര്‍ത്ഥന, 4.30 ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. തോമസ് ആര്യന്‍കാല. 19 ന് നാലിന് റംശാ, മധ്യസ്ഥ പ്രാര്‍ത്ഥന. 4.30 ന് നടക്കുന്ന കൊടിയേറ്റിന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിക്കും.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. തോമസ് മുട്ടേല്‍ സഹകാര്‍മികത്വം വഹിക്കും. അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം - 20 ന് രാവിലെ 10 ന് വിശുദ്ധ കുര്‍ബാന, നാലിന് റംശാ, മധ്യസ്ഥ പ്രാര്‍ത്ഥന. 4.30 ന് ആഘോഷമായ വി. കുര്‍ബാന, വചനസന്ദേശം - ഫാ. തോമസ് മുട്ടേല്‍, ആറിന് പാണ്ടങ്കരി പള്ളിയില്‍ നിന്നും പാണ്ടങ്കരി സ്‌കൂളിലേയ്ക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം - ഫാ. മിജോ കൈതപറമ്പില്‍.

21 ന് തിരുനാള്‍ ദിനത്തില്‍രാവിലെ 9.45 ന് മധ്യസ്ഥ പ്രാര്‍ത്ഥന, 10 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. ജെസ്റ്റിന്‍ കായംകുളത്തുശ്ശേരി, തിരുനാള്‍ പ്രദക്ഷിണം, ഫാ. തോമസ് പുതിയാപറമ്പില്‍, കൊടിയിറക്ക്, സ്‌നേഹവിരുന്ന്. പ്രസുദേന്തി സാജു മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്‍ ഷാജി മാത്യു നെല്ലിക്കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

Advertisment