മാതൃ-പിതൃവേദി എടത്വ ഫൊറോന കലാമത്സരങ്ങള്‍ നടന്നു

New Update

publive-image

എടത്വ: മാതൃ-പിതൃവേദി എടത്വ ഫൊറോന കലാമത്സരങ്ങള്‍ നടന്നു. ചങ്ങനാശ്ശേരി അതിരൂപത പിതൃവേദി പ്രസിഡന്റ് എ.പി. തോമസ് ഉദ്ഘാടനം ചെയ്തു. എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ടോം ആര്യങ്കാല, ആനിമേറ്റര്‍ സിസ്റ്റര്‍ ജോര്‍ജ്ജിയ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എടത്വ ഫൊറോന വികാരി ഫാ. മാത്യു ചൂരവടി നിര്‍വഹിച്ചു.

Advertisment

മാതൃവേദി ഫൊറോന പ്രസിഡന്റ് ലിജി വര്‍ഗ്ഗീസ്, അതിരൂപത ജോയിന്റ് സെക്രട്ടറി രേഷ്മ ജോണ്‍സണ്‍, പിതൃവേദി ഫൊറോന പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍, സെക്രട്ടറി സണ്ണി തോമസ്, ഖജാന്‍ജി ഷാജി മാത്യു, അതിരൂപത കൗണ്‍സിലര്‍ ജോസഫ് വര്‍ഗീസ്, മാതൃവേദി സെക്രട്ടറി ഷില്ലി ബ്രില്ലി, ഖജാന്‍ജി നെല്‍സ്സ് മേരി ജോര്‍ജ്ജ്, അതിരൂപത കൗണ്‍സിലര്‍ ജിജി സണ്ണി, വൈസ് പ്രസിഡന്റ് ഷൈനി തോമസ്, ജോയിന്റ് സെക്രട്ടറി ജെസ്സി ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

മാതൃ-പിതൃവേദി ഓവറോള്‍ ട്രോഫികള്‍ യഥാക്രമം ചെക്കിടിക്കാട് ലൂര്‍ദ് മാതാ, എടത്വ സെന്റ് ജോര്‍ജ് സെന്‍ട്രല്‍ യൂണിറ്റുകള്‍ കരസ്ഥമാക്കി.

Advertisment