/sathyam/media/post_attachments/MS30eGSmOVhDRPm16Niq.jpg)
ആലപ്പുഴ: സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്രിസ്മസ് അവധിക്കാല ക്യാമ്പിന് മംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വേദിയായി. പോലീസ് കേഡറ്റ് പദ്ധതിയുടെ മൂന്നു ദിവസത്തെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടന്നു. സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ ഊന്നിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ എസ്എംസി ചെയർമാൻ ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് മിനി പി.കെ സ്വാഗതം പറഞ്ഞു.
ആലപ്പുഴ ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് വി.ജി വിഷ്ണു മുഖ്യാതിഥിയായിരുന്നു. നിദ ഫാത്തിമയെ അനുസ്മരിച്ചു നടത്തിയ പ്രഭാഷണത്തിൽ അന്തർദേശീയ തലത്തിൽ വളർന്നുവരേണ്ടുന്ന ഒരു കായികതാരത്തെയാണ് നമുക്ക് നഷ്ടമായത് എന്നും മതിയായ സൗകര്യങ്ങൾ കൊടുക്കാതെ കായിക താരങ്ങളെ അപമാനിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്ത ദേശീയ ഫെഡറേഷന്റെ നടപടികൾ അപലപനീയമാണെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു.
ആറാട്ട്പുഴ ഗ്രാമപഞ്ചായത്ത് അംഗം പ്രസീത സുധീർ,സീനിയർ അസിസ്റ്റൻറ് അബ്ദുൽ ഷംലാദ്, എസ്എംസി അംഗം ശിവലാൽ, സ്റ്റാഫ് സെക്രട്ടറി ഗംഗ ടീച്ചർ സ്റ്റുഡൻറ് പോലീസ് സിപിഒ ഹബീബ് റഹ്മാൻ, കായിക അധ്യാപകരായ ജയറാം, രാജേഷ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിന് എസിപിഒ അനിമോൾ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ആലപ്പുഴ സ്കൂൾ ഓഫ് ലൈഫ് സ്കിൽ ഫക്കൾട്ടി നാഥിർഷ, സ്കൂൾ കൗൺസിലർ ഷിമി ജോർജ്, കില പരിശീലകൻ മുരളി കാട്ടൂർ, സി പി ഒ ഹബീബ് റഹ്മാൻ, സിജി മാസ്റ്റർ ട്രെയിനർ സുഹൈല് വൈലത്തറ എന്നിവർ ക്ലാസുകൾ നയിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള ഇക്കോബ്രിക്സ് ഉപയോഗിച്ചുകൊണ്ടുള്ള കമ്മ്യൂണിറ്റി ഗാർഡൻ നിർമ്മാണ ഉദ്ഘാടനം പ്രശസ്ത സീരിയൽ നടനും ചിത്രകാരനുമായ രവി പ്രസാദ് ഹരിപ്പാട് നിർവഹിച്ചു. വൃദ്ധ ദമ്പതികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകിക്കൊണ്ട് കുട്ടികൾ ക്രിസ്മസ് ആഘോഷിക്കുകയും സുസ്ഥിരവികസനം സുരക്ഷിത ജീവിതം സാധ്യമാകുന്നതിന് സാധ്യമാകുന്ന ഓരോ കേഡറ്റും പ്രതിജ്ഞ എടുത്തു.